Thursday, February 19, 2015

കണക്കുക്കൂട്ടലുകള്‍ ഇല്ലാതെ അവനെ സ്നേഹിക്കാന്‍!!


“എന്തു ചിലവുവരുമെന്ന് കണക്കാക്കി നോക്കാതെ നിനക്കുതരുവാന്‍ എന്നെ അഭ്യസിപ്പിക്കണമേ!”
മാര്‍ ഈവാനിയോസ് പിതാവ് ദിവസവും ചൊല്ലിയിരുന്ന ഒരു പ്രാര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടു ഈ കഴിഞ്ഞ ദിവസങ്ങളില്‍. വളരെ ഹൃദ്ധ്യമായി അനുഭവപ്പെട്ട ഒരു പ്രാര്‍ത്ഥനയായിരുന്നു അത്. അതിലെ ഒരു വരി ഹൃദയത്തെ വല്ലാതെ ഉലച്ചു. “എന്തു ചിലവുവരുമെന്ന് കണക്കാക്കി നോക്കാതെ നിനക്കുതരുവാന്‍ എന്നെ അഭ്യസിപ്പിക്കണമേ!” കുറച്ചു ദിവസങ്ങളായി എഴുതുന്നതും, കണ്ണ് നിറഞ്ഞു പ്രാര്‍ത്ഥിക്കുന്നതും എല്ലാം അതു മാത്രമാണ്; യാതോരു കണക്കുക്കൂട്ടലുകളുമില്ലാതെ അവനെ സ്നേഹിക്കുവാന്‍!

കണക്കുക്കൂട്ടലുകള്‍ എന്നും മനുഷ്യന് സ്വന്തമായിരുന്നു എന്ന് വേണം കരുതാന്‍. ഓര്‍മ്മയില്ലേ, പൂര്‍വ്വപിതാവായ അബ്രാമിന്‍റെ ആദ്യത്തെ ആ ചോദ്യം. “നീ പറയുന്നത് പോലെയൊക്കെ ഞാന്‍ ചെയ്യാം. പക്ഷെ പകരമായി നീ എനിക്ക് എന്ത് തരും” (ഉല്‍പ്പത്തി 15:2).

Thursday, January 8, 2015

“ജീവിതം കുറച്ചു കൂടി ഗൌരവം അര്‍ഹിക്കുന്നുണ്ട്”


“എടോ, ഞാനൊക്കെ ആരെങ്കിലും ആവോടോ”?
“എടാ, സിനിമ ഗോഡ് കമലഹാസന്‍ പറഞ്ഞത് എന്താണ് എന്ന് നിനക്കറിയോ”?

“ആളുകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും, പ്രേമിക്കുന്നതും, കല്ല്യാണം കഴിക്കുന്നതും, കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതും എല്ലാം ഭൂമി ഉണ്ടായ കാലം മുതല്‍ ആളുകള്‍ ചെയ്യുന്നതാണ്‌. അതില്‍ കൂടുതല്‍.......നിങ്ങള്ക്ക് എന്തെങ്കിലും, നിങ്ങളുടെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ അതിന്റെ പേരാണ് ജീവിതം, സിന്തഗി, ലൈഫ്.”

ഈ അടുത്തകാലത്ത് കണ്ട ‘ഹോംലി മീല്‍സ്’ എന്ന മലയാള സിനിമയിലെ ഡയലോഗ് ആണ് ഇത്. കാര്യം അല്‍പ്പം ന്യൂ ജെനെറേഷന്‍ മസാല ഒക്കെ ഉണ്ടെങ്കിലും, ചില സീന്‍സ് എങ്കിലും വളരെ ‘ഹോംലി’ആയി അനുഭവപ്പെട്ടു. സാമാന്യം കഴിവുകള്‍ ഉള്ള ഒരു ചെറുപ്പക്കാരനെ, കൈവിട്ടു പോയി എന്ന് കരുതിയ തന്‍റെ ജീവിതത്തെ തിരികെ പിടിക്കാന്‍, അപരിചിതരായ ഏതാനും സുഹൃത്തുക്കള്‍ സഹായിക്കുന്നതും, ആ ചെറുപ്പക്കാരന്‍ തന്‍റെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതും ആണ് സിനിമയുടെ സാരം.

ഉത്തരവാദിത്വത്തിന്‍റെ സുവിശേഷം




മിക്കവാറും നിങ്ങളും വായിച്ചുകാണും, കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന അലി എന്ന പാക്കിസ്ഥാന്‍ സ്വദേശിയുടെ  ധീരകഥ. തിരക്കേറിയ നിരത്തിലൂടെ ഇരുപത്തിരണ്ടു ചക്രങ്ങളുള്ള ഒരു ലോറി, നിയന്ത്രണം വിട്ടു ഡ്രൈവര്‍ ഇല്ലാതെ, ഒരു സംഹാരകനെ പോലെ ഓടി പാഞ്ഞു വരുന്നത് കണ്ടു, സ്വന്തം ജീവന്‍ പോലും അപായപ്പെടുത്തി, ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും താക്കിതുകള്‍ വകവയ്ക്കാതെ, ആ ലോറിയിലേക്ക് ഓടിക്കയറി, അതിസാഹസികമായി ആ ലോറി നിയന്ത്ര ണത്തില്‍ കൊണ്ടുവന്ന അലി എന്ന ആ ചെറുപ്പക്കാരന്‍. എന്താണ് താങ്കളെ ഇതിനു പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിനു അദ്ദേഹം പറഞ്ഞത് ഇപ്പ്രകാ രമായിരുന്നു. “വലിയ ഒരു ഉത്തരവാദിത്വം എനിക്ക് അനുഭവപ്പെട്ടു.  അപ്പോള്‍ ഞാന്‍ ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന വലിയ ദുരന്ധത്തെപ്പറ്റി ആലോചിച്ചു. പിന്നെ ഒട്ടും മടിച്ചുനിന്നില്ല........” സംഭവം നടക്കുന്നത് പാകിസ്ഥാനില്‍ ആണെന്ന് ഓര്‍ക്കണം.  ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവിടെ അരങ്ങേറിയ ഭീകരസംഭവങ്ങളുടെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. 

Monday, December 22, 2014

ചില ക്രിസ്തുമസ് വിചാരങ്ങള്‍!


നല്ലവരായ എന്റെ ഫേസ്ബുക്ക് കൂട്ടുകാരോട് ഒരു ചെറിയ അഭ്യര്‍ത്തന: ദയവായി നമ്മുടെ കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കുക, ക്രിസ്തുമസ്സ് സാന്താക്ലോസിന്റെ പിറന്നാളല്ല, മറിച്ച് ജീസസിന്റെ പിറന്നാള്‍ ആണെന്ന്. ഈ ദിവസങ്ങളില്‍ നിരുപദ്രവമായ ചില ഫോട്ടോകള്‍ എന്റെ കൂട്ടുകാര്‍ പോസ്റ്റ്‌ ചെയ്തു കണ്ടു. മിക്കതും തങ്ങളുടെ കുഞ്ഞുങ്ങളെ ഒരു ക്രിസ്തുമസ്സ് ട്രീക്കു ചുറ്റും ഇരുത്തി, “Waiting for Santa”, “Santa is coming with gifts” എന്നൊക്കെ ഉള്ള ചില അടിക്കുറിപ്പുകളുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. സങ്കടം തോന്നിപ്പോയി! എന്ന് മുതലാണ് ക്രിസ്തുമസ് നമുക്ക് സാന്താക്ലോസ്സിന്റെ പിറന്നാളായത്?? കമ്പോളം അത്തരമൊരു സന്ദേശം നല്ലവണ്ണം കൊട്ടിഘോഷിക്കുന്നുണ്ട്. അതില്‍ നമ്മള്‍ കൂടി പങ്കുകാരായാലോ?? ഈ ക്രിസ്തുമസ്സിനെങ്കിലും ക്രിസ്തു നമുക്ക് മിസ്സാകാതിരിക്കട്ടെ.

''എനിക്കു യേശുവിന്റെ ഒരു ചിത്രം വേണം. പേഴ്‌സില്‍ സൂക്ഷിക്കാനാണ്.''



ഏതാണ്ട് ഒരു വര്ഷം മുoമ്പ്‌ എഴുതിയ കുറിപ്പാണ്. എന്നാല്‍ ഇന്ന് യാദൃശചികമായി അത് വീണ്ടും വായിക്കാന്‍ ഇടയായി. അന്നത്തെപ്പോലെ ഇന്നും എന്റെ കണ്ണുനിറഞ്ഞു. അതിനാല്‍ ആ കുറിപ്പ് വീണ്ടും റിപോസ്റ്റ് ചെയ്യുന്നു.
ഒരിക്കല്‍ ട്രെയിനിലെ ടിക്കറ്റ് പരിശോധകന് കംപാര്‍ട്ട്‌മെന്റില്‍ നിന്നും ഒരു കീറിയ പേഴ്‌സ് ലഭിച്ചു. ആരുടേതാണ് അതെന്നറിയാന്‍ പേഴ്‌സ് തുറന്നുനോക്കി. കുറച്ചു ചില്ലറ തുട്ടുകളും യേശുവിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. ആ പേഴ്‌സ് ഉയര്‍ത്തിപ്പിടിച്ച് അയാള്‍ യാത്രക്കാരോട് ചോദിച്ചു: ആരുടേതാണീ പേഴ്‌സ്? ഏതാണ്ട് 80 വയസുപ്രായം തോന്നിക്കുന്ന വൃദ്ധന്‍ പറഞ്ഞു: ''സര്‍ അതെന്റേതാണ്. ദയവായി എനിക്കു തിരിച്ചു തരിക.'' ''ഇത് താങ്കളുടേതാണെന്നതിന് എന്താണ് തെളിവ്?'' ടിക്കറ്റ് പരിശോധകന്‍ ചോദിച്ചു. ഒരു പുഞ്ചിരിയോടെ വൃദ്ധന്‍ പറഞ്ഞു: ''അതിലൊരു പടമുണ്ട്- യേശുക്രിസ്തുവിന്റെ പടം.'' എന്നാല്‍, പരിശോധകന്‍ പേഴ്‌സ് കൊടുത്തില്ല. ''ആര്‍ക്കുവേണമെങ്കിലും യേശുവിന്റെ പടം പേഴ്‌സില്‍ സൂക്ഷിക്കാം. അതില്‍ എന്ത് പ്രത്യേകതയാണുള്ളത്? എന്തുകൊണ്ട് നിങ്ങളുടെ പടം പേഴ്‌സില്‍ സൂക്ഷിക്കുന്നില്ല?'' 

Monday, October 20, 2014

വേറിട്ട ചില അനുഭവങ്ങള്‍




വേറിട്ട ചില അനുഭവങ്ങള്‍


വളരെ നാളുകളായി എന്തെങ്കിലും ഒന്ന് ഈ ചുവരില്‍ കുത്തിക്കുറിച്ചിട്ട്.  ബോബ്ബിഅച്ഛന്‍ കമ്മ്യുണിറ്റിയിലെ എല്ലാ കൂട്ട്കാരുടെയും എല്ലാ കുറിപ്പുകളും തന്നെ വായിക്കാറുണ്ട്,  വായിച്ചു പലപ്പോഴും കണ്ണ് നിറഞ്ഞു ഇരിന്നിട്ടുമുണ്ട്. ഏതായാലും ഇത്തവണ,  ഇക്കഴിഞ്ഞ അവധിക്കു എനിക്ക് നാട്ടില്‍ വച്ചുണ്ടായ ചില അനുഭവങ്ങള്‍ എന്റെ കൂട്ട്കാരുമായി പങ്കുവക്ക്യാം എന്ന്കരുതി.

തികച്ചും യാദൃശച്ചികമായാണ് ഞാന്‍ ആ പള്ളിയില്‍ വരാന്‍ ഇടയായത്.  കൃത്യമായി പറഞ്ഞാല്‍ ഈ കഴിഞ ഓഗസ്റ്റ്‌ മാസം 10)o തിയതി, ഒരു ഞായറാഴ്ച്ച.  എന്‍റെ സഹോദരിയെ കെട്ടിച്ചയച്ചിരിക്കുന്ന ഇടവക എന്നതിലുപരി ആ പള്ളിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.  എന്‍റെ അളിയന്‍ കാറ്റ്കിസം ഹെഡമാസ്റ്റര്‍ ആയതിനാലും, ബഹുമാനപ്പെട്ട വല്ല്യച്ചന്‍റെ കാരുണ്ണ്‍യത്താലും പത്തു മണിയുടെ കുട്ടികളുടെ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. 

യോഹന്നാന്‍ 9)൦ അദ്ധ്യായം, യേശു അന്ധനെ സൗഖ്യപ്പെടുത്തുന്ന ഭാഗമായിരുന്നു അന്നത്തെ സുവിശേഷം. വചനം വായിച്ചു, വചനം പങ്കുവച്ചു. “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു” എന്ന യേശുവിന്‍റെ സ്വയം വെളിപ്പെടുത്തലിനെ അധാരമാക്കിയായിരുന്നു എന്‍റെ വചന സന്ദേശം.  യേശു തന്‍റെ പരസ്യ ജീവിതം ആരംഭിച്ചപ്പോള്‍ തന്നെതന്നെ വെളിപ്പെടുത്തിയത് ഇപ്പ്രകാരമായിരുന്നു. “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു”. എന്നാല്‍ തന്‍റെ പരസ്യജീവിതത്തിന്‍റെ അവസാനനാളുകളില്‍ തന്നെ കേട്ടുകൊണ്ടിരുന്ന പാവപ്പെട്ട മുക്കുവരുടേയും കൂലിപ്പണിക്കാരുടെയും കണ്ണുകളില്‍ നോക്കി നസ്രത്തിലെ ആ തച്ചന്‍ വിളിച്ചുപറഞ്ഞത് ഇപ്രകാരമായിരുന്നു:  “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു”.  പാവം മനുഷ്യര്‍ തങ്ങളുടെ കണ്ണുകള്‍ ഇറുക്കി അടച്ചു. എന്നിട്ടും കണ്ണീര്‍ അടക്കാന്‍ പറ്റുന്നില്ല. സമൂഹത്തിന്‍റെ വിളുമ്പില്‍ കഴിയുന്ന, എല്ലാരുടെയും അവഹേളനക്ക് പാത്രമാകുന്ന, തങ്ങളെ നോക്കി ഈ തച്ചന്‍ എന്തൊക്കെയാ പറയുന്നേ, ഞങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണെന്ന്!   

Monday, September 15, 2014

യഥാര്‍ത്ഥ സൌന്ദര്യം

സൗന്ദര്യവും വൈരൂപ്യവും ഒരിക്കലൊരു
സമുദ്ര തീരത്ത് കണ്ടു മുട്ടി.
“നമുക്കീ സമുദ്രത്തിലിറങ്ങി സ്നാനം ചെയ്യാം.”
അവര്‍ പരസ്പരം പറഞ്ഞു.
വിവസ്ത്രരായി അവര്‍ സമുദ്രത്തിലിറങ്ങി.
അല്പസമയത്തിനു ശേഷം വൈരൂപ്യം തീരത്ത് വന്നു സൗന്ദര്യത്തിന്റെ് ഉടയാടകളണിഞ്ഞു നടന്നകന്നു...
സൗന്ദര്യം തീരത്ത് വന്നു തന്റെ് ഉടയാടകള്‍ കാണാതെ ലജ്ജിച്ചു. അവള്‍ വൈരൂപ്യത്തിന്റെച വസ്ത്രങ്ങളില്‍ അഭയം തേടി.
അന്ന് തൊട്ടിന്നോളം ഇവരെ നമ്മള്‍ തെറ്റിദ്ധരിക്കുന്നു.
എങ്കിലും ചിലരുണ്ട്.
അവര്‍ ഉടയാടകള്ക്കമപ്പുറത്തു സൗന്ദര്യത്തെ തിരിച്ചറിയുന്നു. വൈരൂപ്യന്തിന്റെm മുഖമറിയുന്ന ചിലരും.
ഏതുടയാട കൊണ്ട് മറച്ചാലും പിടിക്കപ്പെട്ടുകൊണ്ട്...
-ഖലീല്‍ ജിബ്രാന്‍-

Thursday, September 4, 2014

എന്താണ് പ്രര്തിക്കേണ്ടത്

എന്താണ് പ്രര്തിക്കേണ്ടത് എന്നതിനെ പറ്റി ഫെസിബുക്കിലെ സുഹൃത്തായ ആശാ തരിയനിലൂടെ ഒരു സൂചന ലഭിച്ചു കഴിഞ്ഞ ദിവസങ്ങളില്‍.  'നന്മയുടെ മൂര്‍ത്തി' എന്നറിയപ്പെട്ടിരുന്ന ഒരു ജൂദവിശുദ്ധനേപ്പറ്റിയായിരുന്നു പരാമര്‍ശം.  നന്മയുടെ മൂര്‍ത്തി’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം തന്‍റെ വിശുദ്ധിയെപ്പറ്റി ഒരിക്കലും അറിഞ്ഞില്ല.അദ്ദേഹത്തില്‍ ഒരു സവിശേഷത കളിയാടിയിരുന്നു. 

Wednesday, April 30, 2014

എന്റെ ദൈവാന്വേഷണങ്ങള്‍...



“നരകഭയം മൂലമാണ് ഞാന്‍ അങ്ങയെ ആരാധിക്കുന്നെങ്കില്‍ എന്നെ നരകത്തിലിട്ടു കത്തിക്കണമെ!
അല്ല പറുദീസ മോഹിച്ചാണ് ഞാന്‍ അങ്ങയെ ആരാധിക്കുന്നെങ്കില്‍ എന്നെ പറുദീസായില്‍നിന്ന് പുറത്താക്കണമെ.

ക്ഷെ ഞാനങ്ങയെ സ്നേഹിക്കുന്നതു അങ്ങ് ആയതുകൊണ്ട് മാത്രമെങ്കില്‍ അങ്ങയുടെ നിത്യ സൗന്ധര്യം ഒരിക്കലും എന്നില്‍ നിന്നും മറക്കരുതേ!” (ഇസ്ലാം മിസ്ടിക് റാബിയ)
എന്തിനു വേണ്ടിയാണു എന്റെ ദൈവാന്വേഷണം? ഒരു കാരണവുമില്ലാതെ അവനെ സ്നേഹിക്കുകയും അവനോടു പക്ഷം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ആ ചെറിയ അജഗണത്തെ തീര്‍ച്ചയായും അവന്‍ തന്‍റെ ഭക്തരില്‍ തിരയുന്നുണ്ടാവില്ലെ??

Sunday, March 9, 2014

A PRAYER





There are many dedicated yet stumbling priests who know their weaknesses but still want to offer the Lord the best they have. I would like to quote a prayer made by one of them:

Lord, you said: “You did not choose me but I chose you.”

But when I see around me people

who are much holier and worthier,

more intelligent and skilled than myself…

sometimes I wish I didn’t hear your call.

It would have spared you an accusation

that you have made

A FOOLISH CHOICE.

Wednesday, February 12, 2014

Being generous with God





In his novel, The Diary of a Country Priest, by Georges Bernanos, the hero brings his life to a close with this prayer:

"Dear God, I give all to You, willingly. But I don't know how to give, I just let You take. The best is to remain quiet. Because, though I may not know how to give, You know how to take. . . Yet I would have wished to be, once, just once, magnificently generous to You."

Tuesday, February 11, 2014

The God that I don't believe in!



In the History of Contemporary Western Philosophy, I teach my students the thoughts of the German Philosopher, Friedrich Nietzsche.  For ages Nietzsche has been thought to be an atheistic philosopher, the one who had the boldness to pronounce the devastating judgment on God: “GOD IS DEAD”.  I remember way back in 2001 as a student of philosophy, when one of my senior companions wanted to do his final thesis on Nietzsche, he was strictly reprimanded by the superiors. 

Do we have a "Second Mile" in our lives?





There is often the concept of a “Second Mile” that is developed in the teachings of Jesus in the Gospel.  We come across this idea many times in his various discourses and speeches and especially in the Gospel of Mathew in his Sermon on the Mount.   This comes in contrast to the understanding of the Old Testament where the law simply stated: “An Eye for an Eye, a Tooth for a Tooth” which I don’t think has to be interpreted only in terms of retaliation, even though it was said to be the ‘Law of Retaliation’.  

Monday, December 16, 2013

Simple Things of Life




I found this little conversation damn interesting!  I don't know if it really happend. But one thing is sure; when we take time out to reflect on the simple, insignificant things of life, life gets much more meaning and depth and we gain wisdom of heart. That's what this story reveals!!

An atheist was seated next to a little girl on an airplane and he turned To her and said, "Do you want to talk? Flights go quicker if you strike up a conversation with your fellow passenger."

Monday, December 9, 2013

നസ്രത്തിലെ നമ്മുടെ സുഹൃത്ത്


കഴിഞ്ഞ ദിവസം ജോജു എന്ന  സഹോദരൻ ഫെസ് ബുക്കിൽ ഇട്ട പോസ്റ്റ്‌ കണ്ടു.  കണ്ണ് നിറഞ്ഞു പോയി.  അതെ, അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലെക്കെത്തുന്നവനാണ് നസ്രത്തിലെ നമ്മുടെ സ്നേഹിതൻ. 
സത്യം പറഞ്ഞാൽ കഥയിലെ വൃദ്ധനോട് നല്ല ഒരളവിൽ അസൂയ വരെ തോന്നുന്നുണ്ട്.  കാരണം വേറൊന്നുമല്ല, ഈ വൈകിയ വേളയിലെങ്കിലും അയാൾ തന്റെ യഥാര്ത സുഹൃത്തിനെ തിരിച്ചറിഞ്ഞല്ലോ. 

Wednesday, December 4, 2013

ചില മനുഷ്യവതാര ചിന്തകൾ!


"ദൈവത്തോട് ഒത്തു വസിച്ചവൻ മനുഷ്യർക്കിടയിൽ തന്റെ പാർപ്പിടം തീർക്കുന്നു;  അവർക്ക് ജീവനും വെളിച്ചവുമാകാൻ, അവർക്ക് ദൈവസ്വീകാര്യത നൽകാൻ.  മാംസം ധരിച്ച ദൈവം ശ്രവിക്കാനും, വീക്ഷിക്കാനും, തൊട്ടുനോക്കാനും പറ്റുന്ന ദൈവമാണ്.  അവൻ മനുഷ്യരുമായി കൂട്ടായ്മ തീർക്കുന്ന ദൈവമാണ്". (ബിഷപ്പ് ജോർജ് പാനികുളം)

 ലോകത്തിലെ എല്ലാ മതങ്ങളും ആരംഭിക്കുന്നത്  ദൈവത്തിലേക്ക്  എത്തിചേരാൻ മനുഷ്യൻ ചെയ്യേണ്ട കാര്യങ്ങൾ  അവനെ ഓര്മിപ്പിച്ചു കൊണ്ടാണ്.  ബുദ്ധമതത്തിലെ യോഗയും, ഹിന്ദുമതത്തിലെ അഷെറ്റിസിസവുമെല്ലാം അതിലേക്കുള്ള വഴികൾ തന്നെ. 
എന്നാൽ,  സ്നേഹത്തിന്റെ കയ്യൊപ്പുള്ള ഈ മതം ആരംഭിക്കുന്നത് മനുഷ്യൻ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുകൊണ്ടല്ല, മറിച്ച് മനുഷ്യനിലേക്ക് എത്തിപ്പെടാൻ ദൈവം ചെയ്ത കാര്യങ്ങളെപ്പറ്റി അവനെ ഓര്മിപ്പിച്ചുക്കൊണ്ടാണ്. "തന്റെ സ്വപുത്രനെ നല്കാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു". (ജോണ്‍ 3,16).  "ആദ്യം അവിടുന്ന് നമ്മെ സ്നേഹിച്ചു,അതിനാൽ നാമും അവിടുത്തെ സ്നേഹിക്കുന്നു".  (1 ജോണ്‍. 4, 19). 

"ഇമ്മാനുവേൽ",  എന്ന വാക്കിനർത്ഥം ദൈവം നമ്മോടുകൂടെ എന്ന് മാത്രമല്ല, ദൈവം നമ്മെപ്പോലെ, നമ്മിലൊരുവനായ്‌ എന്ന് കൂടി ചേർത്ത് വായിക്കണം എന്ന് കരുതുന്നു!
 
മാംസം ധരിച്ചു നമ്മോടൊത്ത് വസിക്കാൻ ഇറങ്ങി വന്ന ദൈവപുത്രൻ നല്കുന്ന കൂട്ടായ്മയും അത് തീർക്കുന്ന ക്രിസ്ത്വനുഭവവും  വരും വര്ഷം നമ്മിൽ സന്തോഷം നിറക്കട്ടെ.

Friday, November 29, 2013

തീകട്ട

"ഓരോ ബലിയും ഓരോരുത്തരെയും ഇനി പൊള്ളിച്ചുതുടങ്ങും!!" അതെ, പൊള്ളിച്ചു തുടങ്ങണം.... ഞാൻ ഇപ്പോൾ എത്യോപ്യയിലാണ്. ഇവിടുത്തെ എത്യോപ്യൻ കുര്ബാന ക്രമത്തിൽ, വിശുദ്ധ കുര്ബ്ബാനയെ വിളിക്കുന്നത്‌ "തീകട്ട", "തീകനൽ" എന്നര്ഥം വരുന്ന ഒരു പദമാണ്‌. എത്രയോ അര്തവത്തായ ഒരു പദമാണിത്. ഈ സ്നേഹത്തിന്റെ കൂദാശയെ ഒരു മാത്രയെങ്കിലും ഗൌരവമായിട്ടെടുത്തിരുന്നെങ്കിൽ എത്രയോ ഗാഡമായ ഒരു ശുദ്ധീകരണ അനുഭവം അത് നമുക്ക് സമ്മാനിക്കുമായിരുന്നു?? നമ്മുടെ പൊള്ളത്തരങ്ങളും, കന്നത്തരങ്ങളും, സ്നേഹരാഹിത്യങ്ങളും എത്ര മാത്രം അത് നമുക്ക് വെളിപ്പെടുത്തിത്തരുമായിരുന്നു?? എന്നിട്ടും, കാലാകാലങ്ങളായി നാം അനുഷ്ടിച്ചു വരുന്ന നമ്മുടെ വി. കുര്ബ്ബാന ആചരണങ്ങൾ നമ്മെ ആരെയും പൊള്ളിക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി!!

Monday, November 11, 2013

ഒഷോയും ബുധനും ക്രിസ്തുവും



ഓഷോയുടെ വാക്കുകളിൽ ബുദ്ധനും ക്രിസ്തുവും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു.  ഓര്മ്മക്കായ് എനിക്കെന്തെങ്കിലും തരിക, ആനന്ദൻ ബുധന്നോട് ആവശ്യപ്പെട്ടു.  പിരിയുമ്പോൾ ഒരു മുല്ലപ്പൂവെടുത്തു അവന്റെ കരങ്ങളിൽ കൊടുത്തു.  "ഇത് സൂക്ഷികുക".  ബുദ്ധന്റെ മനസ്സിന്റെ സുഗന്ധം പോലെ ആ മുല്ലപ്പൂവിന്റെ സൌരഭ്യം ആനന്ദന്റെ കൂടെ... പ്രഭാധത്തിൽ, മധ്യാനത്തിൽ, സന്ധ്യയിൽ....പിന്നെടെപ്പോഴോ ആ മുല്ലപ്പൂവ് വാടി.  പതുക്കെ പതുക്കെ ആനന്ദന്റെ മനസ്സില്നിന്നു ബുദ്ധന്റെ ഓര്മ്മകളും. 

വിശ്വാസം

അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, ഒലിവു മരത്തിൽ കായ്കൾ ഇല്ലാതായാലും, വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും അട്ടിന്കൂട്ടം ആലയിൽ അറ്റുപോയാലും കന്നുകാലികൾ തൊഴുത്തിൽ   ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും.  എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കും എന്തെന്നാൽ കര്ത്താവായ ദൈവമാണ് എന്റെ ബലം (ഹബക്കുക്ക് 3:17 - 18). 

Thursday, November 7, 2013

പൌലോസിന്റെ മുള്ളും സ്തോത്രഗീതവും!!


പൌലോസിന്റെ മുള്ളിനെ ധ്യാനിച്ചപ്പോഴാണ് പൌലോസിന്റെ മഗ്നിഫികാത്ത് ശ്രധയിൽ പെട്ടത്‌.  അതെ, ഹന്നയും മേരിയും  പോലെ പൌലോസും പാടുന്നുണ്ട് ഒരു സ്തോത്രഗീതം, "പൌലോസിന്റെ മഗ്നിഫിക്കാത്ത്".  2 കോറിന്തോസ് 12, 9: "ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രസംസിക്കും".  നോക്കണം, തന്റെ ശിഷ്യ്ത്വ പരിപൂർണതയിൽ കളങ്കമായിരുന്ന ആ മുള്ളിനെ എടുത്തു മാറ്റണേ എന്ന് കരഞ്ഞപെക്ഷിച്ചവനാണ് പൌലോസ്.