"ദൈവത്തോട് ഒത്തു വസിച്ചവൻ മനുഷ്യർക്കിടയിൽ തന്റെ പാർപ്പിടം
തീർക്കുന്നു; അവർക്ക് ജീവനും വെളിച്ചവുമാകാൻ, അവർക്ക് ദൈവസ്വീകാര്യത
നൽകാൻ. മാംസം ധരിച്ച ദൈവം ശ്രവിക്കാനും, വീക്ഷിക്കാനും, തൊട്ടുനോക്കാനും
പറ്റുന്ന ദൈവമാണ്. അവൻ മനുഷ്യരുമായി കൂട്ടായ്മ തീർക്കുന്ന ദൈവമാണ്".
(ബിഷപ്പ് ജോർജ് പാനികുളം)
ലോകത്തിലെ എല്ലാ മതങ്ങളും ആരംഭിക്കുന്നത് ദൈവത്തിലേക്ക് എത്തിചേരാൻ മനുഷ്യൻ ചെയ്യേണ്ട കാര്യങ്ങൾ അവനെ ഓര്മിപ്പിച്ചു കൊണ്ടാണ്. ബുദ്ധമതത്തിലെ യോഗയും, ഹിന്ദുമതത്തിലെ അഷെറ്റിസിസവുമെല്ലാം അതിലേക്കുള്ള വഴികൾ തന്നെ.
എന്നാൽ, സ്നേഹത്തിന്റെ കയ്യൊപ്പുള്ള ഈ മതം ആരംഭിക്കുന്നത് മനുഷ്യൻ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുകൊണ്ടല്ല, മറിച്ച് മനുഷ്യനിലേക്ക് എത്തിപ്പെടാൻ ദൈവം ചെയ്ത കാര്യങ്ങളെപ്പറ്റി അവനെ ഓര്മിപ്പിച്ചുക്കൊണ്ടാണ്. "തന്റെ സ്വപുത്രനെ നല്കാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു". (ജോണ്‍ 3,16). "ആദ്യം അവിടുന്ന് നമ്മെ സ്നേഹിച്ചു,അതിനാൽ നാമും അവിടുത്തെ സ്നേഹിക്കുന്നു". (1 ജോണ്‍. 4, 19).
"ഇമ്മാനുവേൽ", എന്ന വാക്കിനർത്ഥം ദൈവം നമ്മോടുകൂടെ എന്ന് മാത്രമല്ല, ദൈവം നമ്മെപ്പോലെ, നമ്മിലൊരുവനായ് എന്ന് കൂടി ചേർത്ത് വായിക്കണം എന്ന് കരുതുന്നു!
മാംസം ധരിച്ചു നമ്മോടൊത്ത് വസിക്കാൻ ഇറങ്ങി വന്ന ദൈവപുത്രൻ നല്കുന്ന കൂട്ടായ്മയും അത് തീർക്കുന്ന ക്രിസ്ത്വനുഭവവും വരും വര്ഷം നമ്മിൽ സന്തോഷം നിറക്കട്ടെ.

No comments:
Post a Comment