"ഓരോ ബലിയും ഓരോരുത്തരെയും ഇനി പൊള്ളിച്ചുതുടങ്ങും!!"
അതെ, പൊള്ളിച്ചു തുടങ്ങണം.... ഞാൻ ഇപ്പോൾ എത്യോപ്യയിലാണ്.
ഇവിടുത്തെ എത്യോപ്യൻ കുര്ബാന ക്രമത്തിൽ,
വിശുദ്ധ കുര്ബ്ബാനയെ വിളിക്കുന്നത് "തീകട്ട", "തീകനൽ" എന്നര്ഥം വരുന്ന ഒരു പദമാണ്.
എത്രയോ അര്തവത്തായ ഒരു പദമാണിത്.
ഈ സ്നേഹത്തിന്റെ കൂദാശയെ ഒരു മാത്രയെങ്കിലും ഗൌരവമായിട്ടെടുത്തിരുന്നെങ്കിൽ
എത്രയോ ഗാഡമായ ഒരു ശുദ്ധീകരണ അനുഭവം അത് നമുക്ക് സമ്മാനിക്കുമായിരുന്നു??
നമ്മുടെ പൊള്ളത്തരങ്ങളും, കന്നത്തരങ്ങളും, സ്നേഹരാഹിത്യങ്ങളും എത്ര മാത്രം അത് നമുക്ക് വെളിപ്പെടുത്തിത്തരുമായിരുന്നു?? എന്നിട്ടും, കാലാകാലങ്ങളായി നാം അനുഷ്ടിച്ചു വരുന്ന നമ്മുടെ വി. കുര്ബ്ബാന ആചരണങ്ങൾ നമ്മെ ആരെയും പൊള്ളിക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി!!
No comments:
Post a Comment