Monday, November 11, 2013

ഒഷോയും ബുധനും ക്രിസ്തുവും



ഓഷോയുടെ വാക്കുകളിൽ ബുദ്ധനും ക്രിസ്തുവും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു.  ഓര്മ്മക്കായ് എനിക്കെന്തെങ്കിലും തരിക, ആനന്ദൻ ബുധന്നോട് ആവശ്യപ്പെട്ടു.  പിരിയുമ്പോൾ ഒരു മുല്ലപ്പൂവെടുത്തു അവന്റെ കരങ്ങളിൽ കൊടുത്തു.  "ഇത് സൂക്ഷികുക".  ബുദ്ധന്റെ മനസ്സിന്റെ സുഗന്ധം പോലെ ആ മുല്ലപ്പൂവിന്റെ സൌരഭ്യം ആനന്ദന്റെ കൂടെ... പ്രഭാധത്തിൽ, മധ്യാനത്തിൽ, സന്ധ്യയിൽ....പിന്നെടെപ്പോഴോ ആ മുല്ലപ്പൂവ് വാടി.  പതുക്കെ പതുക്കെ ആനന്ദന്റെ മനസ്സില്നിന്നു ബുദ്ധന്റെ ഓര്മ്മകളും. 


ഓര്മ്മക്കായ് എനിക്കെന്തെങ്കിലും നല്കുക, പീറ്റർ ക്രിസ്തുവിനോട് ആവശ്യപ്പെട്ടു.  ഒരപ്പമെടുത്തു അവന്റെ കരങ്ങളിൽ വച്ചുകൊടുത്തു.  "ഇത് ഭക്ഷിക്കുക".  ആ അപ്പം പീറ്ററിന്റെ ഉടലിന്റെ ഭാഗമായി, നൃത്തത്തിന്റെ ഭാഗമായി, സംഗീതത്തിന്റെ ഭാഗമായി, രതിയുടെ ഭാഗമായി, കുഞ്ഞുങ്ങളുടെ ഭാഗമായി...

ഓര്മ്മക്കായ് അപ്പം കൊടുത്തവനെ തള്ളിപ്പറയുവാൻ, വിസ്മരിക്കാൻ, ഏതു തലമുറക്കാവും,,,അതുകൊണ്ടല്ലേ കാലാകാലങ്ങളായി നമ്മെ സ്നേഹപൂർവ്വം പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്ന നസ്രത്തിലെ നമ്മുടെ ആ സ്നേഹിതനെക്കുറിച്ച് എത്ര എത്ര എഴുതിയിട്ടും, പാടിയിട്ടും, പറഞ്ഞിട്ടും മതിവരാത്തത്!!

No comments:

Post a Comment