ഞാനിപ്പോള്‍ ബെല്ജിം എന്ന രാജ്യത്താണ്. റോം എന്ന മഹാനഗരത്തില്‍ നിന്നും ഈ കൊച്ചു രാജ്യത്തു എത്തിയിട്ട് ഏതാണ്ട് പത്തു ദിവസം തികയുന്നു. അതെ, ബെല്ജിം ഒരു കൊച്ചു രാജ്യമാണ്. വെറും ഒരു കോടിയോളം മാത്രം മാത്രം ജനസംഖ്യ ഉള്ള ഒരു കൊച്ചു രാജ്യം. തികച്ചും അപരിചിതനായി ഇവിടേയ്ക്ക് വന്ന ഞാന്‍ ഇന്ന് പലര്‍ക്കും സുപരിചിതനാണ്. ദൈവമേ, 'സലേഷ്യന്‍' എന്ന എന്‍റെ ഐടെന്റിടി എത്ര പെട്ടെന്നാണ് എന്നെ മറ്റുള്ളവരുമായി ഘടിപ്പിക്കുന്നത്!! അതെ, സലേഷ്യന്‍ യഥാര്‍ത്ഥ്യം, അത് എവിടെ ചെന്നാലും ഒന്ന് തന്നെ. അഫ്രികായിലയാലും, യൂറോപിലായാലും, ഏഷ്യയിലായാലും, ഞങ്ങളുടെയെല്ലാം സിരകളില്‍ ഓടുന്നത് ഒരേ സ്പിരിറ്റ് തന്നെ, "സലേഷ്യന്‍ സ്പിരിറ്റ്".
ഇവിടെ ഒരു കൊച്ചു സലേഷ്യന്‍ സമൂഹത്തിലാണ് എന്‍റെ വാസം. ഏഴു സലേഷ്യന്‍ സഹോദരങ്ങലുള്ള ഒരു കൊച്ചു കുടുമ്പം. എല്ലാവരും തന്നെ എഴുപതിനു മേലെ പ്രായമുള്ളവര്‍. ഏറ്റവും പ്രായം ചെന്നത് തോന്നുട്ടിയെഴു വയസുള്ള ലിയോ ബ്രദര്‍. ദിവസവും രാവിലത്തെ ഏഴുമണിയുടെ ദിവ്യബലിക്ക് അഞ്ചു മിനിട്ട് മുമ്പേ പള്ളിയിലെത്തുന്ന ബ്രദര്‍. കുര്‍ബാനയ്ക്ക് മുമ്പേ കൂട്ടമണിയടിച്ചു എല്ലാവരെയും പള്ളിയിലേക്ക് ക്ഷണിക്കുന്നതും ഈ ബ്രദര്‍ തന്നെ. ഭക്ഷണശേഷം മേശ വെടുപ്പക്കുന്നത് എഴുപതിയന്ച്ചുകാരനായ ഫാദര്‍ വിക്ടര്‍. ദിവസവും വൈകുന്നേരം കിടപ്പിലായ ഒരു സഹോദരന് ഭക്ഷണം വാരികൊടുകുന്നതും, സുചിയാക്കുന്നതും എഴുപതിയന്ച്ചുകാരനായ ഫാദര്‍ ക്ലോട്. ഒരട്ടരിയില്‍ കുട്ടികളുടെ ഫുട്ബോള്‍ കളിക്ക് വിസിലൂതി ഓടി നടക്കുന്നു എഴുപതിനലുകാരനായ ഫാദര്‍ ഗബ്രിയേല്‍. ദിവസവും രാത്രി എന്നെ ഫ്രഞ്ച് ഗ്രാമ്മര്‍ പഠിപ്പിക്കാനായി ക്ഷമയോടെ കാത്തിരിക്കുന്ന ഫാദര്‍ പിയേര്‍. ദൈവമേ, അനുഭവ സമ്പത്താല്‍ എത്രയോ അനുഗ്രഹീതമായിരിക്കുന്നു ഈ വേനലവധിക്കാലം. അനുകരിക്കാന്‍ എത്ര എത്ര മാതൃകകള്‍. ജീവിക്കുന്ന ഡോണ്‍ ബോസ്കകള്‍ ആയ ഈ വന്ദ്യ വൈദികരുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ ആത്മ നിന്ദ കൊണ്ട് എന്‍റെ ശിരസ് താഴുന്നു. കാരണം അവരുടെ പത്തിലൊന്ന് ഉത്സാഹമോ, തീക്ഷനതയോ എനിക്കില്ല. എങ്കിലും ഇവരെ ഒക്കെ കാണാനും, ഇവരുടോയൊക്കെ കൂടെ ജീവിതം പങ്കു വക്കാനും സാധിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ കൃതഞ്ഞത കൊണ്ട് കണ്ണ് നിറയുന്നു.
No comments:
Post a Comment