Monday, November 11, 2013

വിശ്വാസം

അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, ഒലിവു മരത്തിൽ കായ്കൾ ഇല്ലാതായാലും, വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും അട്ടിന്കൂട്ടം ആലയിൽ അറ്റുപോയാലും കന്നുകാലികൾ തൊഴുത്തിൽ   ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും.  എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കും എന്തെന്നാൽ കര്ത്താവായ ദൈവമാണ് എന്റെ ബലം (ഹബക്കുക്ക് 3:17 - 18). 

 ഒരു കാര്ഷിക സംസ്കാരത്തിൽ മേല്പറഞ്ഞവയെല്ലാം തന്നെ അശുഭ സൂചനകളാണ്.  ആടുകൾ ആലയിൽ അറ്റുപോകുന്നതും, മുന്തിരി ഫലം നൽകാ തിരിക്കുന്നതും, കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതാകുന്നതും എല്ലാം....
എന്നിട്ടും, പ്രവാചകന്റെ വാക്കുകൾ പ്രത്യശജനകമാണ്. 
ഇതിനെയല്ലേ സുഹൃത്തേ വിശ്വാസം എന്ന് വിളിക്കേണ്ടത്!
ജീവിതം നാം വരച്ച വരയില്ക്കൂടെ മാത്രം സഞ്ചരിക്കുമ്പോഴും, ആഗ്രഹിച്ചതെല്ലാം അപ്പടി സംഭവിക്കുമ്പോഴും മാത്രം ഒരുവൻ വിശ്വാസി ആയി  നിലകൊള്ളൂന്നതിൽ  എന്തെങ്കിലും മേന്മ ഉണ്ടോ?? ഒരു കാരണവുമില്ലാതെ ദൈവത്തെ സ്നേഹിക്കുവാനും അവനോടു പക്ഷം ചേർന്ന് നില്ക്കാനും സാധിക്കുമെന്ന് എന്റെ ജീവിതം കൊണ്ട് സാ ക്ഷ്യപ്പെടുത്താനായില്ലെങ്കിൽ എന്തിനാണ് പിന്നെ വെറുതെ ഇങ്ങനെ ഒക്കെ,,,,,,,,,

No comments:

Post a Comment