Thursday, November 7, 2013

പൌലോസിന്റെ മുള്ളും സ്തോത്രഗീതവും!!


പൌലോസിന്റെ മുള്ളിനെ ധ്യാനിച്ചപ്പോഴാണ് പൌലോസിന്റെ മഗ്നിഫികാത്ത് ശ്രധയിൽ പെട്ടത്‌.  അതെ, ഹന്നയും മേരിയും  പോലെ പൌലോസും പാടുന്നുണ്ട് ഒരു സ്തോത്രഗീതം, "പൌലോസിന്റെ മഗ്നിഫിക്കാത്ത്".  2 കോറിന്തോസ് 12, 9: "ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രസംസിക്കും".  നോക്കണം, തന്റെ ശിഷ്യ്ത്വ പരിപൂർണതയിൽ കളങ്കമായിരുന്ന ആ മുള്ളിനെ എടുത്തു മാറ്റണേ എന്ന് കരഞ്ഞപെക്ഷിച്ചവനാണ് പൌലോസ്. 

ആദ്യവും അവസാനവുമായി അയാൾ തനിക്കു വേണ്ടി പ്രാര്ത്തിച്ചതാണ്.  മൂന്നുതവണയും കിട്ടിയ ഉത്തരം ഒന്ന് തന്നെ. 
"ആ മുള്ള് അവിടെ ഇരുന്നു കൊള്ളട്ടെ, നിനക്ക് എന്റെ കൃപ മതിയല്ലോ". 
അപ്പോൾ അതാണ്കാര്യം!
എല്ലാ മുള്ളനുഭവങ്ങല്ക്ക് പുറകിലായും ആ കൃപയുടെ പോൻകരം ഉണ്ട്. 
ഇത് വെളിപ്പെട്ടുകിട്ടിയാൽ പിന്നെ പൌലോസിനെ കണക്കു പാടാതെ തരമില്ല. 
"ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രസംസിക്കും, എന്തെന്നാൽ ബലഹീനനായിരിക്കുംബോഴാണ് ഞാൻ ശക്തനായിരിക്കുന്നത്". 
ആരുടെ ചങ്കിലാണ് ഒരു മുള്ള് അനുഭവം ഇല്ലാത്തത്? 
ദൈവമേ, മുള്ള്കളെ അനുവദിക്കുന്ന ദൈവമേ, അതിനു മീതെയയിട്ടുള്ള ആ സ്നേഹപ്രപഞ്ചത്തെ കാണുവാൻ ഞങ്ങളെയും പഠിപ്പിക്കണേ!!

No comments:

Post a Comment