മറിയം ക്രിസ്തുവിന്റെ ശിരസ്സിൽ അഭിഷേകം ചെയ്ത പരിമള തൈലത്തിന്റെ വെങ്കല്ഭരണി പോലെ,,,,, ആ ജീവിതം ഒരു തുള്ളി പോലും തനിക്കുവേണ്ടി അവൾ മാറ്റിവയ്കുന്നില്ല. ആള്കൂട്ടത്തില്നിന്നാരോ വിളിച്ചു ചോദിക്കുന്നുണ്ട്. മുന്നൂറു ദനാരാ വിലയുള്ള ഈ പരിമളദ്രവ്യം സ്ത്രീയെ നീ എന്തിനു പാഴാക്കുന്നു??
എന്നാൽ അഭൌമികമായ ഒരു സ്നേഹത്തിന്റെ അഴക്കടൽ കണ്ടു അവൾ തന്നോട് തന്നെ മന്ത്രിച്ചു: അറുനൂറു ദനര ഉണ്ടായിരുന്നെങ്കിൽ അതിനും ഞാൻ വാങ്ങിയേനെ ഈ സുഗന്ധം. കുറേകൂടി ഉണ്ടായിരുന്നെങ്കിൽ കുറേകൂടി നൽകമെന്നൊരു വ്യാകുലത മാത്രം ബാക്കി.

എത്ര
കൊടുത്താലും മതിയാവില്ല എന്ന് കരുതുന്ന മേരിയും കൊടുത്തതെല്ലാം
പാഴായിപ്പോയി എന്ന് കരുതുന്ന യുദാസും എന്റെ ഉള്ളിലെ ചില സാദ്യധകൾ തന്നെ.
സമര്പ്പനതിന്റെ പാതയിൽ ആ നസ്രത്തിലെ സ്നേഹിതനോടൊപ്പം പത്തും പതിനഞ്ചും
വർഷങ്ങൾ പിന്നിട്ടിട്ടും മനസ്സ് യുദാസിന്റെ പോലെ കലമ്പുകയാണ്. എന്തിനു
ഇതെല്ലം പാഴാക്കണം.... എന്റെ യൗവനം, എന്റെ കഴിവുകൾ, എന്റെ സ്വപ്നങ്ങൾ,
എല്ലാം എല്ലാം....
പക്ഷെ ഇനിയും ഞാൻ
തിരിച്ചറിയേണ്ടിയിരിക്കുന്നു. അവനു വേണ്ടി കൊടുക്കുന്നതൊന്നും
പാഴായിപോകുന്നില്ല, പഴയിപ്പോകാൻ അവൻ അനുവധിക്കുകയുമില്ല. അത്തരമൊരു
തിരിച്ചറിവ് ഈ മുപ്പതുകളുടെ ആരംമ്ഭ തിലെങ്കിലും സംഭവിക്കണേ എന്ന്
മനസ്സുരുകി പ്രര്തിക്കുകയാണ് ഈ രാവിൽ!!
No comments:
Post a Comment