കഴിഞ്ഞ ദിവസം ജോജു എന്ന സഹോദരൻ ഫെസ് ബുക്കിൽ ഇട്ട
പോസ്റ്റ് കണ്ടു. കണ്ണ് നിറഞ്ഞു പോയി. അതെ, അവസാനത്തെ ചങ്ങാതിയും
പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലെക്കെത്തുന്നവനാണ് നസ്രത്തിലെ നമ്മുടെ
സ്നേഹിതൻ.
സത്യം പറഞ്ഞാൽ കഥയിലെ വൃദ്ധനോട് നല്ല ഒരളവിൽ അസൂയ വരെ
തോന്നുന്നുണ്ട്. കാരണം വേറൊന്നുമല്ല, ഈ വൈകിയ വേളയിലെങ്കിലും അയാൾ തന്റെ
യഥാര്ത സുഹൃത്തിനെ തിരിച്ചറിഞ്ഞല്ലോ. എന്നാൽ മുപ്പതുകളുടെ ആരംഭത്തിലെത്തിയിട്ടും, അവൻ എനിക്ക് ആരാണെ ന്നുള്ളത് ഒരു ചോദ്ധ്യചിഹ്ന്നമായി തുടരുന്നു. ജീവിതത്തിന്റെ ഇരുണ്ട യാമങ്ങളിൽ അനേക തവണ, നല്ലൊരു സുഹൃത്തായും, സഹപാടി ആയും, ആത്മീയ ഗുരുവായും, എന്തിനു ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും എപ്പോഴും സാന്ത്വന വാക്കുകളുമായി എത്തുന്ന ഫെസുബുക്കിലെ നല്ല കൂട്ടുകാരിയുമായും ഒക്കെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അവനെ ഒന്ന് തിരിച്ചറിയാനോ അവനു വേണ്ടി നിലകൊള്ളാനോ കഴിഞ്ഞിട്ടില്ലല്ലോ എന്നോര്കുമ്പോൾ മനസ്സ് നീറുകയാണ്.
നിസ്സഹായതയുടെ നിമിഷങ്ങളിൽ ആഗ്രഹങ്ങൾ അറിഞ്ഞു ഇടപെടുന്ന എന്റെ ഈ
ദൈവത്തെ ഞാൻ എന്ത് പേര് പറഞ്ഞു വിളിക്കണം?? വെറുതെ ഒരു കൊച്ചു കാര്യം
വേണമെന്നാഗ്രഹിക്കുമ്പോൾ, ആരോടും അതിനെക്കുറിച്ച് പറയാനില്ലാതെ പതറുമ്പോൾ,
പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത വ്യക്തികളിലൂടെ,,,,,ഒരു
പത്രക്കാരൻ പയ്യനായും, ബസ്സിൽ കണ്ടുമുട്ടിയ അപരിചിതനായുമൊക്കെ എന്റെ
ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന എന്റെ ഈ ദൈവത്തെ ഇനിയെങ്കിലും ഒന്ന്
ഏറ്റുപറയെണ്ടേ??
No comments:
Post a Comment