Thursday, September 4, 2014

എന്താണ് പ്രര്തിക്കേണ്ടത്

എന്താണ് പ്രര്തിക്കേണ്ടത് എന്നതിനെ പറ്റി ഫെസിബുക്കിലെ സുഹൃത്തായ ആശാ തരിയനിലൂടെ ഒരു സൂചന ലഭിച്ചു കഴിഞ്ഞ ദിവസങ്ങളില്‍.  'നന്മയുടെ മൂര്‍ത്തി' എന്നറിയപ്പെട്ടിരുന്ന ഒരു ജൂദവിശുദ്ധനേപ്പറ്റിയായിരുന്നു പരാമര്‍ശം.  നന്മയുടെ മൂര്‍ത്തി’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം തന്‍റെ വിശുദ്ധിയെപ്പറ്റി ഒരിക്കലും അറിഞ്ഞില്ല.അദ്ദേഹത്തില്‍ ഒരു സവിശേഷത കളിയാടിയിരുന്നു. 

കഴിഞ്ഞതൊക്കെ മറന്ന്,  അതതു നിമിഷങ്ങളില്‍ പൂര്‍ണമായി ജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.  ഒരുനാള്‍ ഒരു ദേവത അദ്ദേഹത്തിന്‍റെ മുന്നില്‍ വന്നു മൊഴിഞ്ഞു: “ദൈവം അയച്ചതാണെന്നെ.നിങ്ങളാഗ്രഹിക്കുന്നതു ചോദിച്ചോളൂ.  നിങ്ങള്‍ക്കതു കിട്ടും!....” ഒരു പുഞ്ചിരിയോടെ അദ്ദേഹം തെല്ലിട ആലോചിച്ചു;  തുടര്‍ന്ന് നമ്രതയോടെ പറഞ്ഞു:  “എനിക്കെന്താണ് വേണ്ടത്?”  തെല്ലിട നിര്‍ത്തിയിട്ട് അദ്ദേഹം പറഞ്ഞു:  “ഒന്നുമെനിക്ക് വേണ്ടതായി തോന്നുന്നില്ലല്ലോ.”അദ്ദേഹം എന്തെങ്കിലുമൊന്നു  സ്വീകരിക്കാതിരിക്കുന്നത് ദൈവനിന്ദയാകുമെന്ന് ദേവത പറഞ്ഞു.അപ്പോള്‍ അയാള്‍ പറഞ്ഞു: “എങ്കില്‍ ഇതെനിക്ക് വേണമെന്ന് പറയാന്‍ തോന്നുന്നു ഞാന്‍ സ്വയമറിയാതെ എന്നിലൂടെ നന്മ ചൊരിയപ്പെടട്ടെ!...” അതുപ്രകാരം ഈ വിശുദ്ധന്‍റെ നിഴല്‍ അദ്ദേഹത്തിന്‍റെ പിന്നില്‍ വീഴുമ്പോഴെല്ലാം ഭൂമിയില്‍ നന്മ വിരിയട്ടെ എന്ന് ദൈവം വരം നല്‍കി.

അന്നുമുതല്‍ അദ്ദേഹത്തിന്‍റെ പിന്‍നിഴല്‍ തട്ടി ഭൂമി ഫലഭൂയിഷ്ടമായി,രോഗികള്‍ സൗഖ്യം നേടാന്‍ തുടങ്ങി, ദുര്‍വിധികൊണ്ട് കരുവാളിച്ച മുഖങ്ങളില്‍ ആനന്ദത്തിന്‍റെ അലയിളകി.  പക്ഷെ വിശുദ്ധന്‍ ഇതൊന്നുമറിഞ്ഞില്ല.  എന്തെന്നാല്‍ ആളുകളുടെ ശ്രദ്ധ അദ്ദേഹത്തിലല്ല,  മറിച്ച് അദ്ദേഹത്തിന്‍റെ പിന്‍നിഴലില്‍ ആയിരുന്നല്ലോ!

എത്ര മനോഹരമായ വരമാണ് ആ വിശുദ്ധന്‍ ചോദിച്ചത്. "ഞാന്‍ സ്വയമറിയാതെ എന്നിലൂടെ നന്മ ചൊരിയപ്പെടട്ടെ” ഇതുപോലൊരു വരം ഞാന്‍ ചോദിക്കുന്നതും കാത്ത് കണക്കില്‍ വളരെ മോശമായ നസ്രത്തിലെ നമ്മുടെ പ്രിയപ്പെട്ട സ്നേഹിതന്‍ എത്രനാളായി കാത്തിരിക്കുകയാവും????

No comments:

Post a Comment