
നല്ലവരായ എന്റെ ഫേസ്ബുക്ക് കൂട്ടുകാരോട് ഒരു ചെറിയ അഭ്യര്‍ത്തന: ദയവായി
നമ്മുടെ കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കുക, ക്രിസ്തുമസ്സ് സാന്താക്ലോസിന്റെ
പിറന്നാളല്ല, മറിച്ച് ജീസസിന്റെ പിറന്നാള്‍ ആണെന്ന്. ഈ ദിവസങ്ങളില്‍
നിരുപദ്രവമായ ചില ഫോട്ടോകള്‍ എന്റെ കൂട്ടുകാര്‍ പോസ്റ്റ് ചെയ്തു കണ്ടു.
മിക്കതും തങ്ങളുടെ കുഞ്ഞുങ്ങളെ ഒരു ക്രിസ്തുമസ്സ് ട്രീക്കു ചുറ്റും
ഇരുത്തി, “Waiting for Santa”, “Santa is coming with gifts” എന്നൊക്കെ
ഉള്ള ചില അടിക്കുറിപ്പുകളുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. സങ്കടം
തോന്നിപ്പോയി! എന്ന് മുതലാണ് ക്രിസ്തുമസ് നമുക്ക് സാന്താക്ലോസ്സിന്റെ
പിറന്നാളായത്?? കമ്പോളം അത്തരമൊരു സന്ദേശം നല്ലവണ്ണം
കൊട്ടിഘോഷിക്കുന്നുണ്ട്. അതില്‍ നമ്മള്‍ കൂടി പങ്കുകാരായാലോ?? ഈ
ക്രിസ്തുമസ്സിനെങ്കിലും ക്രിസ്തു നമുക്ക് മിസ്സാകാതിരിക്കട്ടെ.
No comments:
Post a Comment