Saturday, November 11, 2017

" ആപത്തുകളുടെ കൂട്ടുകാരി ''




കുറെ നാളുകളായി എന്തെങ്കിലുമൊക്കെ ഈ മുഖപുസ്തകത്തിൽ കുത്തിക്കുറിച്ചിട്ട്. അപ്പോൾ പിന്നെ എന്താ ഇന്നിങ്ങനെ തോന്നാൻ എന്നായിരിക്കും ചിന്തിക്കുന്നത് അല്ലേ! കാരണമുണ്ട്. കുറച്ച് ദിനങ്ങളായി സഖേറിന്റെ അമ്മ വിചാരത്തിൽ മനം നിറയുകയാണ്....അതിന് നന്ദി പറയേണ്ടത് ലൂയിസ് ചേട്ടനോടാ ( Louis Abraham) കേട്ടോ. എല്ലാ ദിവസവും വാട്ട്സാപ്പ് വഴി കിട്ടുന്ന അമ്മചിന്തകൾ മനസ്സിനെ നല്ലവണ്ണം ഉലക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് വന്ന ചിന്ത വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. നമ്മുടെ പരമ്പരാഗത ദൈവ സങ്കൽപ്പത്തെ അത് കുറച്ചൊന്നുമല്ല വെല്ലുവിളിക്കുന്നത് .

Friday, November 10, 2017

കര്‍ത്താവേ ഒന്ന് നടക്കാം, കുറച്ച് പറയാന്‍ ഉണ്ട്‌!

ഫ്രാൻസിസ്‌ എന്ന സഹൊദരൻ എഴുതിയ കുരിപ്പ്‌. ഒത്തിരി ഇഷ്ടപെട്ടു. അയച്ചു തന്ന ആനിസ്‌ ചെച്ചിക്കു പ്രത്യെകം നന്നി. Anice Mathew. കുരെ കാലമായി കൊണ്ടുനദക്കുന്ന ഒരാഗ്രഹമുണ്ട്‌. ഉള്ളിന്റെ ഉള്ളില്‍ ഇപ്പോഴും ആ ഒരൊറ്റ ചിന്ത പൊടിപിടിച്ച് കിടക്കുന്നുണ്ട്....എത്ര തവണ ഇടറിയാലും...പതറിയാലും...വീണാലും....അവനെപ്പൊലെ ആകണം...ഒരു ദിവസമെങ്കില്‍ ഒരു ദിവസം അവൻ സ്നെഹിച്ചതുപൊലെ സ്നേഹിക്കണം.... കര്‍ത്താവേ ഒന്ന് നടക്കാം, കുറച്ച് പറയാന്‍ ഉണ്ട്‌! നിന്നെ മനസ്സിലാക്കാന്‍ തുടങ്ങിയ സമയത്തെ ഞാന്‍ പ്രാകാന്‍ തുടങ്ങിയിരിക്കുന്നു. എന്ന് തുടങ്ങിയാണ് നീ എന്നെ സ്വാധിനിക്കാന്‍ ആരംഭിച്ചത്? അറിയില്ല, പക്ഷെ ഒരു കാര്യം ഉറപ്പാണ്...നിന്നെ അറിഞ്ഞ നാള്‍ മുതല്‍ ഞാന്‍ ചെയ്തതെല്ലാം നിന്നെപ്പോലെ ആയിത്തീരാന്‍ വേണ്ടിയായിരുന്നു....അന്ന് തുടങ്ങിയതാണ്‌ എന്‍റെ ഹൃദയത്തിലെ യുദ്ധം...നന്മയും തിന്മയും തമ്മിലുള്ള യുദ്ധം.

Saturday, February 20, 2016

"ഒറ്റ വാക്കിലെന്താണ് ഈ സെലിബസി?"

അവൾ വീണ്ടും ചോദിക്കുന്നു: "ഒറ്റ വാക്കിലെന്താണ് ഈ സെലിബസി?"- "സ്നേഹം ശുദ്ധമാക്കുന്ന പ്രക്രിയയാണത്. ഒരു കാരണവുമില്ലാതെ ഒരാൾക്ക് സ്നേഹിക്കാനാകുമ്പോൾ അയാൾ പതുക്കെപ്പതുക്കെ ഒരു ക്രിസ്തു പോലുമായേക്കും!" സെലിബസിയെക്കുറിച്ച് ഇത്രക്കും ലളിതവും മനോഹരവുമായ ഒരു വ്യാക്യാനം ഇതിക്കുമുമ്പ് വായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ബോബ്ബിയച്ചന്റെ പുതിയ പുസ്തകമായ 'കൂട്ട്' – ല്‍ നിന്നുള്ള ഒരു കുറിപ്പാണിത്. കാര്യം സ്വല്‍പ്പം നീളമുള്ള ഒരു കുറിപ്പാണെങ്കിലും ആരും ഇത് വായിക്കാതെ പോകരുതെ. കാരണം, ചിലപ്പോഴെങ്കിലും ഒരു വൈദികനെക്കാണുമ്പോള്‍ നിങ്ങളും സ്വയം ചോദിച്ചിട്ടുണ്ടാവില്ലേ, “ഇയാള്‍ എന്തിനാണ് ഇങ്ങനെ ഒറ്റയ്ക്ക് നടക്കുന്നത്?” കുരുവിയും കുറുനരിയുംപോലും വീട് കെട്ടുന്ന ഈ ഭൂമിയില്‍ ഇയാളെന്തുകൊണ്ടാണ് ഒരു കൂര പോലും പണിയാതെ പോവുക?

Thursday, December 3, 2015

ഒരു പൂവുണ്ടാവുകയാണ് പ്രധാനം!

ഇതൊക്കെ ആരാണെന്നല്ലേ, താമ്രാത്ത്, സലാം, അഷനാഫി. ഇതാണ് അവരുടെ പേരുകള്‍. ദിവസവും ഞങ്ങളുടെ സെന്‍ററില്‍ വരുന്ന രണ്ടു കുഞ്ഞുങ്ങളും, മനസ്സിന് ചെറിയ അസ്വാസ്ഥ്യങ്ങള്‍ നേരിടുന്ന അവരുടെ അപ്പനുമാണ് ചിത്ത്രത്തില്‍. `അവരെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ പറയാനേറെയുണ്ട്. കണ്ണീരും കയ്പ്പുമല്ലാതെ ജീവിതം അവര്‍ക്കൊന്നും വച്ചുനീട്ടിയിട്ടില്ല. എന്നിട്ടും ഒരു പുഞ്ചിരിയോടെയല്ലാതെ ഈ കുഞ്ഞുങ്ങളെ ഒരിക്കല്‍പ്പോലും ഞാന്‍ കണ്ടിട്ടില്ല.
മറ്റു പല കുഞ്ഞുങ്ങളും വസ്ത്രത്തിനായും ഭക്ഷണത്തിനായുമൊക്കെ വന്നു കൈനീട്ടുമ്പോഴും, അതിലൊന്നുംപെടാതെ, ആരോടും യാതൊരു പരാതിയുമില്ലാതെ.... പതിവായി തയ്യാറാക്കുന്ന കൊച്ചു മാഗസിനുവേണ്ടി ഫോട്ടോഎടുക്കുന്ന കൂട്ടത്തില്‍

Monday, October 26, 2015

യേശു സങ്കടത്തോടെ അവനെ കടാക്ഷിച്ചു!

ഇവിടെ എത്യോപ്യയിലെ ആരാധനക്രമമനുസരിച്ച് ഇന്നലെ ഞായര്‍ ആയിരുന്നു. കമ്മ്യുണിറ്റിയിലെ സണ്‍ഡേ മാസ്സ് എന്‍റെ ഊഴമായിരുന്നു. മാര്‍ക്കിന്‍റെ സുവിശേഷം, "യേശുവും ധനികനായ ചെറുപ്പക്കാരനുമായുള്ള മനോഹരമായ കൂടിക്കാഴ്ച്ചയായിരുന്നു സുവിശേഷഭാഗം. “നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു  ചെയ്യണം എന്ന വലിയ ആഴമുള്ള ചോദ്യവുമായി ഗുരുസന്നിദ്ധിയിലേക്ക് വന്ന ഒരു ചെറുപ്പക്കാരന്‍. എത്തേണ്ട ഇടങ്ങളെക്കുറിച്ചു നല്ല ധാരണ ഉണ്ടായിട്ടും, എന്താണ് തന്‍റെ കുറവെന്ന് ആ ഗുരുവധരത്തില്‍നിന്നുതന്നെ കൃത്യമായി വെളിപ്പെട്ടുകിട്ടിയിട്ടും, ആ കുറവിനെ പരിഹരിക്കാന്‍ കൂട്ടാക്കാതെ, തന്‍റെ കുറവിലേക്ക് തന്നെ മടങ്ങിപ്പോകുന്ന ആ ചെറുപ്പക്കാരന്‍, ജീവിതത്തെ തെല്ലു ഗൌരവപൂര്‍വ്വം കാണാന്‍ ആഗ്രഹിക്കുന്ന ആരെയും ഒന്ന് കരയിപ്പിക്കും. ബോബ്ബിയച്ചന്‍ ഇടക്കൊക്കെ പറഞ്ഞു വിഷമിക്കുന്നത്പോലെ, ‘ദൈവമേ, നമ്മുടെ അറിവുകളൊന്നും നമ്മെയാരെയും രക്ഷിക്കുന്നില്ലല്ലോ.’ പുതിയനിയമത്തിലുടനീളം ക്രിസ്തുസന്നിധിയില്‍ വന്നിട്ട് സങ്കടത്തോടെ തിരിയെപോകുന്ന ഏകവ്യക്തി ഈ ചെറുപ്പക്കാരനായിരിക്കും.  “ഈ വചനം കേട്ട് അവന്‍ വിഷാദിച്ചു സങ്കടത്തോടെ തിരിച്ചുപോയി. കാരണം അവനു വളരെയേറെ സമ്പത്ത് ഉണ്ടായിരുന്നെന്ന്, തിരുവചനം പറയുന്നു. ഇംഗ്ലീഷില്‍ ആണെന്ന് തോന്നുന്നു കുറച്ചുകൂടി ഭേദപ്പെട്ട വിവര്‍ത്തനം."He went away sad because he had great possessions."

Tuesday, October 13, 2015

“എനിക്കറിയാം ഞാന്‍ ആരിലാണ് എന്‍റെ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നതെന്ന് !"

എന്‍റെ തിരുപ്പട്ടത്തിന്‍റെ മുന്നോടിയായി ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ആപ്തവാക്യമാണിത്. റോമില്‍ പഠിച്ചുക്കൊണ്ടിരുന്ന കാലത്ത് പരിചയപ്പെട്ട ഐവറികോസ്റ്റില്‍ നിന്നുള്ള എന്‍റെ ആത്മസുഹൃത്ത് ജച്ചിന്തോയാണ് ഈ ഒരു വചനഭാഗം എന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത് പോലൊരു ഒക്ടോബര്‍നാണ് ജച്ചിന്തോ എനിക്കാ ഈമെയില്‍ അയക്കുന്നത്. സന്യാസജീവിതത്തെക്കുറിച്ചുള്ള അവന്‍റെ ചില വീക്ഷണങ്ങള്‍ ആയിരുന്നു ആ കത്തിന്‍റെ സാരം. മനോഹരമായി എഴുതിയ ആ കത്തിന്‍റെ അവസാനം ഈ ഒരു വരി ബോള്‍ഡ് ആന്‍ഡ്‌ ഇറ്റാലിക്സില്‍ എഴുതിചേര്‍ത്തിരുന്നു."എനിക്കറിയാം, ഞാന്‍ ആരിലാണ് എന്‍റെ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നതെന്ന്!" എന്തോ, ആ വരികള്‍ മനസ്സിനെ വല്ലാതെ തൊട്ടു.ഉടന്‍ തന്നെ ആ കത്ത് പ്രിന്‍റ് ചെയ്തു ഡയറിയില്‍ സൂക്ഷിച്ചു. "അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് വളരെ യാദൃശചികമായി ആ കത്ത് വീണ്ടും കാണുവാന്‍ ഇടയായി.  വളരെ താല്‍പ്പര്യത്തോടെ ആ കത്ത് വീണ്ടും വീണ്ടും വായിച്ചു. കണ്ണുകള്‍ ഈറനണിഞ്ഞു കുറെ നേരമങ്ങനെ ഇരുന്നു.  അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ആ ഒരു തിരുവചനം എനിക്ക് നല്‍കിയ ഊര്‍ജ്ജം വളരെ വലുതായിരുന്നു. തീര്‍ച്ചയായും അതിനു കാരണങ്ങളും ഏറെയായിരുന്നു. പക്ഷെ ഇന്ന് ആ വരികള്‍ വീണ്ടും വായിക്കുമ്പോള്‍ അവയെനിക്കു പകര്‍ന്നു തരുന്ന ശക്ത്തി പതിന്‍മടങ്ങാണ്. എന്‍റെ തിരുപ്പട്ട അവസരത്തില്‍, നന്ദിപ്രസംഗം തയ്യാറാക്കുന്നതിനിടയില്‍ ചേട്ടനച്ചന്‍ പറഞ്ഞു:

Saturday, August 1, 2015

"എന്നെ അനുഗ്രഹിക്കാതെ കടന്നു പോകാൻ ഞാൻ നിന്നെ അനുവദിക്കില്ല....."



നസ്രത്തിലെ തച്ചനായ എന്റെ ബോസ്സിനോടൊപ്പം പൗരോഹിത്യ ശുശൂഷയിൽ നടത്തം ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു. കുട്ടികളുമായുള്ള ഒരു നീണ്ട യാത്ര ഉള്ളതിനാൽ രാവിലത്തെ ദിവ്യബലിയർപ്പണം തനിച്ചായിരുന്നു. ഉൽപ്പത്തി 32, യാക്കോബും ദൂതനുമായുള്ള മൽപ്പിടുത്തത്തെക്കുറിച്ചുള്ള ഭാഗമായിരുന്നു ഒന്നാം വായന. യാക്കോബിന്റെ വാക്കുകൾ ഹൃദയത്തെ വല്ലാതെ തൊട്ടു. "എന്നെ അനുഗ്രഹിക്കാതെ കടന്നു പോകാൻ ഞാൻ നിന്നെ അനുവദിക്കില്ല....."

Saturday, April 11, 2015

ഒരു ഈസ്റ്റര്‍ കുറിപ്പ്

എത്യോപ്പ്യയില്‍ ഇന്ന് ഞങ്ങള്‍ക്ക് ദു:ഖവെള്ളി. എത്യോപ്പ്യയിലെ കലണ്ടറിനെപ്പറ്റി മുമ്പൊരിക്കല്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. ഇവിടുത്തെ കോപ്റ്റിക്ക് കലണ്ടര്‍ അനുസരിച്ചു ഞങ്ങള്‍ക്ക് ഈസ്റ്റര്‍ ഈ വരുന്ന ഞായറാഴ്ച്ചയാണ്, 12-04-2015. അതിനാല്‍ ഇന്ന് ദു:ഖവെള്ളി. രാവിലെ 8 മണിക്ക് പള്ളിയില്‍ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍, അവസാനിച്ചത്‌ വൈകീട്ട് 4 മണിക്ക്. തിരുക്കര്‍മ്മങ്ങള്‍ എല്ലാംതന്നെ ഗീസ് ഭാഷയില്‍ ആയിരുന്നതിനാല്‍ കുറേയൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ആദ്യത്തെ പല വായനകളില്‍ പലതവണ ആവര്‍ത്തിച്ചു കേട്ട പേരുകളായിരുന്നു പീറ്ററിന്‍റെയും ജൂഡസിന്‍റെയും.

Tuesday, March 10, 2015

ക്രിസ്തു എന്‍റെ ആഹ്ളാദങ്ങള്‍ക്ക് എതിരാണോ?



അച്ചാ, പാട്ടു പാടാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. പള്ളിയിലൊക്കെ അത്യാവശ്യം പാടാറുണ്ട്. പിന്നെ ഇവിടെ വന്നതിനു ശേഷം മലയാളി സമാജത്തില്‍ ഒക്കെ പോകാറുണ്ട്. പക്ഷെ സിനിമ പാട്ടൊക്കെ പാടുമ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നുന്നു. ഈശോക്ക് ഇതൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു ഭയം. അതിനാല്‍ കുറെ കാലമായി പാടാനും ഡാന്‍സ് കളിക്കാനും ഒന്നും പോകാറില്ല”. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കിലെ ഒരു കൂട്ടുകാരി പങ്കുവച്ച അനുഭവമാണ്‌ ഇത്. എന്ത് പറയണം എന്ന് വിചാരിച്ചപ്പോള്‍ മനസ്സിലേക്ക് ഉടനെ വന്നത് ബിജുഅച്ചന്‍ വരച്ച ‘ചിരിക്കുന്ന ഈശോയുടെ’ ഈ ചിത്രമാണ്.

Sunday, March 1, 2015

You Smell Christ – നിനക്ക് ക്രിസ്തുവിന്‍റെ ഗന്ധമാണ്.

ഇവിടെ എത്യോപ്പ്യയില്‍ ഞങ്ങള്‍ക്ക് നൊയമ്പ് കാലം ഇനിയും ആരംഭിച്ചിട്ടില്ല. എത്യോപ്പ്യയിലെ കോപ്റ്റിക്ക് കലണ്ടര്‍ പ്രകാരം വിഭൂതി ഈ വരുന്ന ബുദ്ധനാഴ്ച്ചയാണ്. അതിനാല്‍ നാളെ ഓര്‍ഡിനറി ടൈം ആറാം ഞായറാഴ്ച്ചയാണ്. യേശു ഒരു കുഷ്ടരോഗിയെ സുഘപ്പെടുത്തുന്നതാണ് സുവിശേഷഭാഗം. പ്രസംഗം ഒരുങ്ങുന്നതിന്‍റെ ഭാഗമായി കുറച്ചു നേരം കണ്ണും പൂട്ടിയിരുന്നപ്പോള്‍ മനസ്സില്‍ വന്നത് ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തില്‍ നിന്നുള്ള ആ കൊച്ചു സംഭവമാണ്.ഫ്രാന്‍സിസ് തന്‍റെ മാനസാന്തര അനുഭവത്തിലേക്ക് വന്ന നാളുകളില്‍ കുഷ്ടരോഗികളെയൊക്കെ ചുംബിക്കാന്‍ ധൈര്യപ്പെടുകയാണ്.... ഒരു കാലത്ത് അവരെ കാണുന്നത് പോലും വല്ലാത്ത ചദുര്‍ത്തിയായിരുന്നു ഫ്രാന്‍സിസിന്. ദുര്‍ഗന്തമുള്ള മനുഷ്യരെന്നൊക്കെയാണല്ലോ കാലാകാലങ്ങളായിട്ട് ആ മനുഷ്യരെക്കുറിച്ചു നമ്മള്‍ ഗണിച്ചുകൊണ്ടിരിക്കുന്നത്. ചലമൊഴുകുന്ന ഇടങ്ങളില്‍ എന്ത് സുഗന്തം? എന്നിട്ടും തന്‍റെ ചുംബനം കൊണ്ട് ഈ മനുഷ്യന്‍, അവരുടെ ജീവിതത്തിനു സുഗന്ധമുണ്ടെന്നു കാണിച്ചുകൊടുക്കാന്‍ പോവുകയാണ്. അങ്ങനെ ഓരോരുത്തരെയും ചുംബിച്ചു ചുംബിച്ചു ചെല്ലുമ്പോള്‍ ഒരു കുഷ്ടരോഗി ഉറക്കെ വാവിട്ടു നിലവിളിച്ചുകൊണ്ട് ഫ്രാന്‍സിസിനോട് പറയുന്നുണ്ട്. “You smell Christ, You smell Christ”, - “നിനക്ക് ക്രിസ്തുവിന്‍റെ ഗന്ധമാണ്”.

Thursday, February 19, 2015

കണക്കുക്കൂട്ടലുകള്‍ ഇല്ലാതെ അവനെ സ്നേഹിക്കാന്‍!!


“എന്തു ചിലവുവരുമെന്ന് കണക്കാക്കി നോക്കാതെ നിനക്കുതരുവാന്‍ എന്നെ അഭ്യസിപ്പിക്കണമേ!”
മാര്‍ ഈവാനിയോസ് പിതാവ് ദിവസവും ചൊല്ലിയിരുന്ന ഒരു പ്രാര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടു ഈ കഴിഞ്ഞ ദിവസങ്ങളില്‍. വളരെ ഹൃദ്ധ്യമായി അനുഭവപ്പെട്ട ഒരു പ്രാര്‍ത്ഥനയായിരുന്നു അത്. അതിലെ ഒരു വരി ഹൃദയത്തെ വല്ലാതെ ഉലച്ചു. “എന്തു ചിലവുവരുമെന്ന് കണക്കാക്കി നോക്കാതെ നിനക്കുതരുവാന്‍ എന്നെ അഭ്യസിപ്പിക്കണമേ!” കുറച്ചു ദിവസങ്ങളായി എഴുതുന്നതും, കണ്ണ് നിറഞ്ഞു പ്രാര്‍ത്ഥിക്കുന്നതും എല്ലാം അതു മാത്രമാണ്; യാതോരു കണക്കുക്കൂട്ടലുകളുമില്ലാതെ അവനെ സ്നേഹിക്കുവാന്‍!

കണക്കുക്കൂട്ടലുകള്‍ എന്നും മനുഷ്യന് സ്വന്തമായിരുന്നു എന്ന് വേണം കരുതാന്‍. ഓര്‍മ്മയില്ലേ, പൂര്‍വ്വപിതാവായ അബ്രാമിന്‍റെ ആദ്യത്തെ ആ ചോദ്യം. “നീ പറയുന്നത് പോലെയൊക്കെ ഞാന്‍ ചെയ്യാം. പക്ഷെ പകരമായി നീ എനിക്ക് എന്ത് തരും” (ഉല്‍പ്പത്തി 15:2).

Thursday, January 8, 2015

“ജീവിതം കുറച്ചു കൂടി ഗൌരവം അര്‍ഹിക്കുന്നുണ്ട്”


“എടോ, ഞാനൊക്കെ ആരെങ്കിലും ആവോടോ”?
“എടാ, സിനിമ ഗോഡ് കമലഹാസന്‍ പറഞ്ഞത് എന്താണ് എന്ന് നിനക്കറിയോ”?

“ആളുകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും, പ്രേമിക്കുന്നതും, കല്ല്യാണം കഴിക്കുന്നതും, കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതും എല്ലാം ഭൂമി ഉണ്ടായ കാലം മുതല്‍ ആളുകള്‍ ചെയ്യുന്നതാണ്‌. അതില്‍ കൂടുതല്‍.......നിങ്ങള്ക്ക് എന്തെങ്കിലും, നിങ്ങളുടെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ അതിന്റെ പേരാണ് ജീവിതം, സിന്തഗി, ലൈഫ്.”

ഈ അടുത്തകാലത്ത് കണ്ട ‘ഹോംലി മീല്‍സ്’ എന്ന മലയാള സിനിമയിലെ ഡയലോഗ് ആണ് ഇത്. കാര്യം അല്‍പ്പം ന്യൂ ജെനെറേഷന്‍ മസാല ഒക്കെ ഉണ്ടെങ്കിലും, ചില സീന്‍സ് എങ്കിലും വളരെ ‘ഹോംലി’ആയി അനുഭവപ്പെട്ടു. സാമാന്യം കഴിവുകള്‍ ഉള്ള ഒരു ചെറുപ്പക്കാരനെ, കൈവിട്ടു പോയി എന്ന് കരുതിയ തന്‍റെ ജീവിതത്തെ തിരികെ പിടിക്കാന്‍, അപരിചിതരായ ഏതാനും സുഹൃത്തുക്കള്‍ സഹായിക്കുന്നതും, ആ ചെറുപ്പക്കാരന്‍ തന്‍റെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതും ആണ് സിനിമയുടെ സാരം.

ഉത്തരവാദിത്വത്തിന്‍റെ സുവിശേഷം




മിക്കവാറും നിങ്ങളും വായിച്ചുകാണും, കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന അലി എന്ന പാക്കിസ്ഥാന്‍ സ്വദേശിയുടെ  ധീരകഥ. തിരക്കേറിയ നിരത്തിലൂടെ ഇരുപത്തിരണ്ടു ചക്രങ്ങളുള്ള ഒരു ലോറി, നിയന്ത്രണം വിട്ടു ഡ്രൈവര്‍ ഇല്ലാതെ, ഒരു സംഹാരകനെ പോലെ ഓടി പാഞ്ഞു വരുന്നത് കണ്ടു, സ്വന്തം ജീവന്‍ പോലും അപായപ്പെടുത്തി, ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും താക്കിതുകള്‍ വകവയ്ക്കാതെ, ആ ലോറിയിലേക്ക് ഓടിക്കയറി, അതിസാഹസികമായി ആ ലോറി നിയന്ത്ര ണത്തില്‍ കൊണ്ടുവന്ന അലി എന്ന ആ ചെറുപ്പക്കാരന്‍. എന്താണ് താങ്കളെ ഇതിനു പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിനു അദ്ദേഹം പറഞ്ഞത് ഇപ്പ്രകാ രമായിരുന്നു. “വലിയ ഒരു ഉത്തരവാദിത്വം എനിക്ക് അനുഭവപ്പെട്ടു.  അപ്പോള്‍ ഞാന്‍ ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന വലിയ ദുരന്ധത്തെപ്പറ്റി ആലോചിച്ചു. പിന്നെ ഒട്ടും മടിച്ചുനിന്നില്ല........” സംഭവം നടക്കുന്നത് പാകിസ്ഥാനില്‍ ആണെന്ന് ഓര്‍ക്കണം.  ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവിടെ അരങ്ങേറിയ ഭീകരസംഭവങ്ങളുടെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. 

Monday, December 22, 2014

ചില ക്രിസ്തുമസ് വിചാരങ്ങള്‍!


നല്ലവരായ എന്റെ ഫേസ്ബുക്ക് കൂട്ടുകാരോട് ഒരു ചെറിയ അഭ്യര്‍ത്തന: ദയവായി നമ്മുടെ കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കുക, ക്രിസ്തുമസ്സ് സാന്താക്ലോസിന്റെ പിറന്നാളല്ല, മറിച്ച് ജീസസിന്റെ പിറന്നാള്‍ ആണെന്ന്. ഈ ദിവസങ്ങളില്‍ നിരുപദ്രവമായ ചില ഫോട്ടോകള്‍ എന്റെ കൂട്ടുകാര്‍ പോസ്റ്റ്‌ ചെയ്തു കണ്ടു. മിക്കതും തങ്ങളുടെ കുഞ്ഞുങ്ങളെ ഒരു ക്രിസ്തുമസ്സ് ട്രീക്കു ചുറ്റും ഇരുത്തി, “Waiting for Santa”, “Santa is coming with gifts” എന്നൊക്കെ ഉള്ള ചില അടിക്കുറിപ്പുകളുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. സങ്കടം തോന്നിപ്പോയി! എന്ന് മുതലാണ് ക്രിസ്തുമസ് നമുക്ക് സാന്താക്ലോസ്സിന്റെ പിറന്നാളായത്?? കമ്പോളം അത്തരമൊരു സന്ദേശം നല്ലവണ്ണം കൊട്ടിഘോഷിക്കുന്നുണ്ട്. അതില്‍ നമ്മള്‍ കൂടി പങ്കുകാരായാലോ?? ഈ ക്രിസ്തുമസ്സിനെങ്കിലും ക്രിസ്തു നമുക്ക് മിസ്സാകാതിരിക്കട്ടെ.

''എനിക്കു യേശുവിന്റെ ഒരു ചിത്രം വേണം. പേഴ്‌സില്‍ സൂക്ഷിക്കാനാണ്.''



ഏതാണ്ട് ഒരു വര്ഷം മുoമ്പ്‌ എഴുതിയ കുറിപ്പാണ്. എന്നാല്‍ ഇന്ന് യാദൃശചികമായി അത് വീണ്ടും വായിക്കാന്‍ ഇടയായി. അന്നത്തെപ്പോലെ ഇന്നും എന്റെ കണ്ണുനിറഞ്ഞു. അതിനാല്‍ ആ കുറിപ്പ് വീണ്ടും റിപോസ്റ്റ് ചെയ്യുന്നു.
ഒരിക്കല്‍ ട്രെയിനിലെ ടിക്കറ്റ് പരിശോധകന് കംപാര്‍ട്ട്‌മെന്റില്‍ നിന്നും ഒരു കീറിയ പേഴ്‌സ് ലഭിച്ചു. ആരുടേതാണ് അതെന്നറിയാന്‍ പേഴ്‌സ് തുറന്നുനോക്കി. കുറച്ചു ചില്ലറ തുട്ടുകളും യേശുവിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. ആ പേഴ്‌സ് ഉയര്‍ത്തിപ്പിടിച്ച് അയാള്‍ യാത്രക്കാരോട് ചോദിച്ചു: ആരുടേതാണീ പേഴ്‌സ്? ഏതാണ്ട് 80 വയസുപ്രായം തോന്നിക്കുന്ന വൃദ്ധന്‍ പറഞ്ഞു: ''സര്‍ അതെന്റേതാണ്. ദയവായി എനിക്കു തിരിച്ചു തരിക.'' ''ഇത് താങ്കളുടേതാണെന്നതിന് എന്താണ് തെളിവ്?'' ടിക്കറ്റ് പരിശോധകന്‍ ചോദിച്ചു. ഒരു പുഞ്ചിരിയോടെ വൃദ്ധന്‍ പറഞ്ഞു: ''അതിലൊരു പടമുണ്ട്- യേശുക്രിസ്തുവിന്റെ പടം.'' എന്നാല്‍, പരിശോധകന്‍ പേഴ്‌സ് കൊടുത്തില്ല. ''ആര്‍ക്കുവേണമെങ്കിലും യേശുവിന്റെ പടം പേഴ്‌സില്‍ സൂക്ഷിക്കാം. അതില്‍ എന്ത് പ്രത്യേകതയാണുള്ളത്? എന്തുകൊണ്ട് നിങ്ങളുടെ പടം പേഴ്‌സില്‍ സൂക്ഷിക്കുന്നില്ല?'' 

Monday, October 20, 2014

വേറിട്ട ചില അനുഭവങ്ങള്‍




വേറിട്ട ചില അനുഭവങ്ങള്‍


വളരെ നാളുകളായി എന്തെങ്കിലും ഒന്ന് ഈ ചുവരില്‍ കുത്തിക്കുറിച്ചിട്ട്.  ബോബ്ബിഅച്ഛന്‍ കമ്മ്യുണിറ്റിയിലെ എല്ലാ കൂട്ട്കാരുടെയും എല്ലാ കുറിപ്പുകളും തന്നെ വായിക്കാറുണ്ട്,  വായിച്ചു പലപ്പോഴും കണ്ണ് നിറഞ്ഞു ഇരിന്നിട്ടുമുണ്ട്. ഏതായാലും ഇത്തവണ,  ഇക്കഴിഞ്ഞ അവധിക്കു എനിക്ക് നാട്ടില്‍ വച്ചുണ്ടായ ചില അനുഭവങ്ങള്‍ എന്റെ കൂട്ട്കാരുമായി പങ്കുവക്ക്യാം എന്ന്കരുതി.

തികച്ചും യാദൃശച്ചികമായാണ് ഞാന്‍ ആ പള്ളിയില്‍ വരാന്‍ ഇടയായത്.  കൃത്യമായി പറഞ്ഞാല്‍ ഈ കഴിഞ ഓഗസ്റ്റ്‌ മാസം 10)o തിയതി, ഒരു ഞായറാഴ്ച്ച.  എന്‍റെ സഹോദരിയെ കെട്ടിച്ചയച്ചിരിക്കുന്ന ഇടവക എന്നതിലുപരി ആ പള്ളിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.  എന്‍റെ അളിയന്‍ കാറ്റ്കിസം ഹെഡമാസ്റ്റര്‍ ആയതിനാലും, ബഹുമാനപ്പെട്ട വല്ല്യച്ചന്‍റെ കാരുണ്ണ്‍യത്താലും പത്തു മണിയുടെ കുട്ടികളുടെ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. 

യോഹന്നാന്‍ 9)൦ അദ്ധ്യായം, യേശു അന്ധനെ സൗഖ്യപ്പെടുത്തുന്ന ഭാഗമായിരുന്നു അന്നത്തെ സുവിശേഷം. വചനം വായിച്ചു, വചനം പങ്കുവച്ചു. “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു” എന്ന യേശുവിന്‍റെ സ്വയം വെളിപ്പെടുത്തലിനെ അധാരമാക്കിയായിരുന്നു എന്‍റെ വചന സന്ദേശം.  യേശു തന്‍റെ പരസ്യ ജീവിതം ആരംഭിച്ചപ്പോള്‍ തന്നെതന്നെ വെളിപ്പെടുത്തിയത് ഇപ്പ്രകാരമായിരുന്നു. “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു”. എന്നാല്‍ തന്‍റെ പരസ്യജീവിതത്തിന്‍റെ അവസാനനാളുകളില്‍ തന്നെ കേട്ടുകൊണ്ടിരുന്ന പാവപ്പെട്ട മുക്കുവരുടേയും കൂലിപ്പണിക്കാരുടെയും കണ്ണുകളില്‍ നോക്കി നസ്രത്തിലെ ആ തച്ചന്‍ വിളിച്ചുപറഞ്ഞത് ഇപ്രകാരമായിരുന്നു:  “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു”.  പാവം മനുഷ്യര്‍ തങ്ങളുടെ കണ്ണുകള്‍ ഇറുക്കി അടച്ചു. എന്നിട്ടും കണ്ണീര്‍ അടക്കാന്‍ പറ്റുന്നില്ല. സമൂഹത്തിന്‍റെ വിളുമ്പില്‍ കഴിയുന്ന, എല്ലാരുടെയും അവഹേളനക്ക് പാത്രമാകുന്ന, തങ്ങളെ നോക്കി ഈ തച്ചന്‍ എന്തൊക്കെയാ പറയുന്നേ, ഞങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണെന്ന്!   

Monday, September 15, 2014

യഥാര്‍ത്ഥ സൌന്ദര്യം

സൗന്ദര്യവും വൈരൂപ്യവും ഒരിക്കലൊരു
സമുദ്ര തീരത്ത് കണ്ടു മുട്ടി.
“നമുക്കീ സമുദ്രത്തിലിറങ്ങി സ്നാനം ചെയ്യാം.”
അവര്‍ പരസ്പരം പറഞ്ഞു.
വിവസ്ത്രരായി അവര്‍ സമുദ്രത്തിലിറങ്ങി.
അല്പസമയത്തിനു ശേഷം വൈരൂപ്യം തീരത്ത് വന്നു സൗന്ദര്യത്തിന്റെ് ഉടയാടകളണിഞ്ഞു നടന്നകന്നു...
സൗന്ദര്യം തീരത്ത് വന്നു തന്റെ് ഉടയാടകള്‍ കാണാതെ ലജ്ജിച്ചു. അവള്‍ വൈരൂപ്യത്തിന്റെച വസ്ത്രങ്ങളില്‍ അഭയം തേടി.
അന്ന് തൊട്ടിന്നോളം ഇവരെ നമ്മള്‍ തെറ്റിദ്ധരിക്കുന്നു.
എങ്കിലും ചിലരുണ്ട്.
അവര്‍ ഉടയാടകള്ക്കമപ്പുറത്തു സൗന്ദര്യത്തെ തിരിച്ചറിയുന്നു. വൈരൂപ്യന്തിന്റെm മുഖമറിയുന്ന ചിലരും.
ഏതുടയാട കൊണ്ട് മറച്ചാലും പിടിക്കപ്പെട്ടുകൊണ്ട്...
-ഖലീല്‍ ജിബ്രാന്‍-

Thursday, September 4, 2014

എന്താണ് പ്രര്തിക്കേണ്ടത്

എന്താണ് പ്രര്തിക്കേണ്ടത് എന്നതിനെ പറ്റി ഫെസിബുക്കിലെ സുഹൃത്തായ ആശാ തരിയനിലൂടെ ഒരു സൂചന ലഭിച്ചു കഴിഞ്ഞ ദിവസങ്ങളില്‍.  'നന്മയുടെ മൂര്‍ത്തി' എന്നറിയപ്പെട്ടിരുന്ന ഒരു ജൂദവിശുദ്ധനേപ്പറ്റിയായിരുന്നു പരാമര്‍ശം.  നന്മയുടെ മൂര്‍ത്തി’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം തന്‍റെ വിശുദ്ധിയെപ്പറ്റി ഒരിക്കലും അറിഞ്ഞില്ല.അദ്ദേഹത്തില്‍ ഒരു സവിശേഷത കളിയാടിയിരുന്നു. 

Wednesday, April 30, 2014

എന്റെ ദൈവാന്വേഷണങ്ങള്‍...



“നരകഭയം മൂലമാണ് ഞാന്‍ അങ്ങയെ ആരാധിക്കുന്നെങ്കില്‍ എന്നെ നരകത്തിലിട്ടു കത്തിക്കണമെ!
അല്ല പറുദീസ മോഹിച്ചാണ് ഞാന്‍ അങ്ങയെ ആരാധിക്കുന്നെങ്കില്‍ എന്നെ പറുദീസായില്‍നിന്ന് പുറത്താക്കണമെ.

ക്ഷെ ഞാനങ്ങയെ സ്നേഹിക്കുന്നതു അങ്ങ് ആയതുകൊണ്ട് മാത്രമെങ്കില്‍ അങ്ങയുടെ നിത്യ സൗന്ധര്യം ഒരിക്കലും എന്നില്‍ നിന്നും മറക്കരുതേ!” (ഇസ്ലാം മിസ്ടിക് റാബിയ)
എന്തിനു വേണ്ടിയാണു എന്റെ ദൈവാന്വേഷണം? ഒരു കാരണവുമില്ലാതെ അവനെ സ്നേഹിക്കുകയും അവനോടു പക്ഷം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ആ ചെറിയ അജഗണത്തെ തീര്‍ച്ചയായും അവന്‍ തന്‍റെ ഭക്തരില്‍ തിരയുന്നുണ്ടാവില്ലെ??

Sunday, March 9, 2014

A PRAYER





There are many dedicated yet stumbling priests who know their weaknesses but still want to offer the Lord the best they have. I would like to quote a prayer made by one of them:

Lord, you said: “You did not choose me but I chose you.”

But when I see around me people

who are much holier and worthier,

more intelligent and skilled than myself…

sometimes I wish I didn’t hear your call.

It would have spared you an accusation

that you have made

A FOOLISH CHOICE.