കുറെ നാളുകളായി എന്തെങ്കിലുമൊക്കെ ഈ മുഖപുസ്തകത്തിൽ കുത്തിക്കുറിച്ചിട്ട്. അപ്പോൾ പിന്നെ എന്താ ഇന്നിങ്ങനെ തോന്നാൻ എന്നായിരിക്കും ചിന്തിക്കുന്നത് അല്ലേ! കാരണമുണ്ട്. കുറച്ച് ദിനങ്ങളായി സഖേറിന്റെ അമ്മ വിചാരത്തിൽ മനം നിറയുകയാണ്....അതിന് നന്ദി പറയേണ്ടത് ലൂയിസ് ചേട്ടനോടാ ( Louis Abraham) കേട്ടോ. എല്ലാ ദിവസവും വാട്ട്സാപ്പ് വഴി കിട്ടുന്ന അമ്മചിന്തകൾ മനസ്സിനെ നല്ലവണ്ണം ഉലക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് വന്ന ചിന്ത വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. നമ്മുടെ പരമ്പരാഗത ദൈവ സങ്കൽപ്പത്തെ അത് കുറച്ചൊന്നുമല്ല വെല്ലുവിളിക്കുന്നത് .
" ആപത്തുകളുടെ കൂട്ടുകാരി '' എന്നാണ് സഖേർ അവളെ വിളിക്കുന്നത്.
അതെടൊ, അമ്മ മേരിയെപ്പറ്റിത്തന്നെയാണ് ഈ പറഞ്ഞു വരുന്നത്. അധികമൊന്നും പറഞ്ഞ് ബോറാക്കുന്നില്ല. സഖേറിന്റെ വരികൾ അതേപടി താഴെ ചേർക്കുന്നു.
" നമസ്തേ !
എത്രമേൽ സുരക്ഷിതമായി ജീവിക്കാനാവും എന്ന വിചാരമാണ് സാമാന്യ നിലയിൽ ആളുകളെ ഭരിക്കുക. നമ്മുടെ കാലത്ത് അത് ഒരൽപ്പം കൂടുതൽ ഉണ്ടോ എന്ന സന്ദേഹം ഇല്ലാതില്ല. അത്രമേൽ അരക്ഷിതാവസ്ഥ തോന്നിപ്പിക്കുന്ന ഒരു കാലമല്ലേ ഇത്. മനുഷ്യർക്കങ്ങനെ പരസ്പര വിശ്വാസമൊക്കെ കുറഞ്ഞു വരുന്ന കാലം. ഈശ്വരവിശ്വാസത്തിന്റെ കാര്യത്തിൽ കുറെ നേരത്തെ തീരുമാനമായത് പോലെയാണ് കാര്യങ്ങൾ.
മറ്റൊന്നും കൊണ്ടല്ല കേട്ടോ. Comfort zone - കൾ സൃഷ്ടിക്കാനുള്ള പരക്കംപാച്ചിലുകൾ കാണുമ്പോൾ തോന്നിപ്പോകുന്നതാണ്. ശരിക്കും ഇപ്പോൾ കൂടെയുണ്ടെന്ന് കരുതുന്ന പലതും നഷ്ടമാവുകയോ സമയത്ത് ഉപകാരത്തിൽ പെടാതെയോ പോകുന്ന നിമിഷങ്ങളിൽ മാത്രമാണ് ദൈവമേ ഞങ്ങൾ അങ്ങിൽ പൂർണ്ണമായും ശരണം വെക്കുക. ദാ ഇങ്ങനെ വെറും പൊള്ളയായ നമ്മുടെ വിശ്വാസ ജീവിതത്തെ മെല്ലെയൊന്ന് വലിച്ചു കീറുന്നുണ്ട് ഇത്തവണയും അമ്മയോർമ്മ. "ഇതാ ഞാൻ കർത്താവിന്റെ ദാസി, നിന്റെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ " എന്നീ വാക്കുകളുടെ മുന കൊണ്ട് അമ്മയോർമ്മ ഉളളിൽ ഒരു നീറ്റൽ കോറിയിടുന്നുണ്ട്. ശരിക്കും ലജ്ജിക്കാനുള്ള വകുപ്പുണ്ട്.
നമ്മൾ മന്ത്രം ചൊല്ലുമ്പോൾ മാത്രം വന്ന് നമ്മുടെ മാത്രം അന്ന വസ്ത്രാധിമുട്ടുകൾ ഒന്നെ നീക്കി മടങ്ങിപ്പോകുന്ന നമ്മുടെ ആ പഴയ കുട്ടിച്ചാത്തന്റെ ലെവലിലേക്കൊക്കെ ദൈവത്തെ ഇപ്പോൾ നന്നായി ഒതുക്കിയിട്ടുണ്ട് നമ്മൾ. അതും പോരാഞ്ഞിട്ട് നല്ല Secured ആയ ജീവിതം നൽകുന്ന ദൈവത്തിന് കൂടുതൽ ഫീസ് ഒക്കെ കൊടുക്കാനും നാം തയ്യാറാണ്. പിന്നെ ഒരു ബലത്തിന് വിശുദ്ധൻമാരെ, അവരെ അവരുടെ തിരുനാളൊക്കെ Sponsor ചെയ്ത് ഇങ്ങനെ സന്തോഷിപ്പിച്ച് നിർത്താറുമുണ്ട്. ഇങ്ങനെ തിരെ കുഴപ്പക്കുറവ് ഇല്ലാത്ത നമ്മുടെ ജീവിതക്രമത്തിലേക്കാണ് ആപത്തുകളുടെ ഈ കൂട്ടുകാരിയെ വീണ്ടും ഓർമ്മിച്ചെടുക്കേണ്ടത് . അമ്മ മറിയത്തിന്റെ കാര്യം തന്നെയാണ് സഖാവെ ! ഗബ്രിയേലിനോടു സമ്മതവാക്യത്തിലൂടെ ഇമ്മാനുവേലിനെ തന്നെയാണ് അവൾ സ്വന്തമാക്കിയത്.
മറിയം മറ്റൊരമ്മയുടെ അസാധാരണമായ പ്രാർത്ഥനയെ ഓർമ്മിപ്പിക്കുന്നു. മഹാഭാരതത്തിൽ നിന്നാണ് . പാണ്ടവരുടെ അമ്മയായ കുന്തിയുടെ പ്രാർത്ഥനയാണിത്. " "ഈശ്വരാ ഞങ്ങൾക്കെന്നും പ്രശ്നങ്ങൾ ഉണ്ടാകാൻ അനുഗ്രഹിച്ചാലും! അപ്പോഴൊക്കെയും അങ്ങയുടെ ദർശനം ഞങ്ങൾക്ക് ലഭിക്കുമല്ലോ. ആ ദർശനം ഉണ്ടായാൽ പിന്നെ സംസാരദു:ഖം ഉണ്ടാകില്ലല്ലോ." എന്താണല്ലേ വീണ്ടും ഈ അമ്മമാരൊക്കെ ഒരു പോലെ!
കണ്ടിട്ടില്ലേ നമ്മുടെ വീട്ടങ്കണങ്ങണങ്ങളിൽ? ദൂരെയുള്ള മകൻ കൊടുത്തു വിടുന്ന സമ്മാനപ്പൊതികളിലല്ല ആയമ്മമാർ സന്തോഷം കണ്ടെത്തിയിട്ടുള്ളത്. പിന്നെയോ, മകൻ നേരിട്ട് വരുന്നെന്ന് കേൾക്കുമ്പോൾ എത്ര പ്രായാധിക്യത്തിലാണെങ്കിലും അവരിങ്ങനെ വീടിനകത്തും പുറത്തുമൊക്കെയിങ്ങനെ ഓടിനടന്ന് തിടുക്കത്തിൽ അവന്റെ വരവിനായ് നടത്തുന്ന ഒരുക്കങ്ങളൊക്കെ മാത്രം ശ്രദ്ധിച്ചാൽ മാത്രം മതിയാവും സ്നേഹിതാ നമ്മുടെയൊക്കെ ദൈവ സ്നേഹത്തിന്റെ ആഴം പുനർനിർണ്ണയിച്ചെടുക്കുവാൻ. ഒട്ടും Secured അല്ലാത്ത, നല്ല risk ഉള്ള ഒരു ജിവിതം തിരഞ്ഞെടുത്ത ആപത്തുകളുടെ ഈ കൂട്ടുകാരിക്ക്, ദൈവതിരുമകൻ നേരിട്ടാണ് കൂട്ടായി വന്നതെന്ന് ഓർത്താൽ നന്ന് . നമ്മുടെ സുഖാന്നേഷണങ്ങൾക്കിടയിൽ , ഇത്തിരി സമയം കിട്ടുന്നെങ്കിൽ, കിട്ടുമെങ്കിൽ മാത്രം ഓർക്കണം. ആദരവോടെ, സഖേർ '.
വാൽക്കഷണം.. അമ്മ മറിയത്തിന്റെ തിരുനാളിന് ഏതാനും ദിനങ്ങൾ കൂടി ബാക്കി . അമ്മ മറിയത്തെപ്പോലെ ഒരു കാരണവുമില്ലാതെയും ദൈവത്തെ സ്നേഹിക്കാനാവുമെന്നും അവനോട് വശം ചേർന്ന് നിൽക്കാനാവുമെന്നുമൊക്കെ ഈ കൊച്ചു ജീവിതം കൊണ്ട് തെളിയിക്കാനായില്ലെങ്കിൽ വെറുതെ എന്തിനാ പിന്നെ നമ്മളൊക്കെ ഇങ്ങനെ
No comments:
Post a Comment