ഇവിടെ എത്യോപ്പ്യയില്‍ ഞങ്ങള്‍ക്ക് നൊയമ്പ് കാലം ഇനിയും ആരംഭിച്ചിട്ടില്ല.
എത്യോപ്പ്യയിലെ കോപ്റ്റിക്ക് കലണ്ടര്‍ പ്രകാരം വിഭൂതി ഈ വരുന്ന
ബുദ്ധനാഴ്ച്ചയാണ്. അതിനാല്‍ നാളെ ഓര്‍ഡിനറി ടൈം ആറാം ഞായറാഴ്ച്ചയാണ്. യേശു
ഒരു കുഷ്ടരോഗിയെ സുഘപ്പെടുത്തുന്നതാണ് സുവിശേഷഭാഗം. പ്രസംഗം
ഒരുങ്ങുന്നതിന്‍റെ ഭാഗമായി കുറച്ചു നേരം കണ്ണും പൂട്ടിയിരുന്നപ്പോള്‍
മനസ്സില്‍ വന്നത് ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തില്‍ നിന്നുള്ള ആ കൊച്ചു
സംഭവമാണ്.ഫ്രാന്‍സിസ് തന്‍റെ
മാനസാന്തര അനുഭവത്തിലേക്ക് വന്ന നാളുകളില്‍ കുഷ്ടരോഗികളെയൊക്കെ
ചുംബിക്കാന്‍ ധൈര്യപ്പെടുകയാണ്.... ഒരു കാലത്ത് അവരെ കാണുന്നത് പോലും
വല്ലാത്ത ചദുര്‍ത്തിയായിരുന്നു ഫ്രാന്‍സിസിന്. ദുര്‍ഗന്തമുള്ള
മനുഷ്യരെന്നൊക്കെയാണല്ലോ കാലാകാലങ്ങളായിട്ട് ആ മനുഷ്യരെക്കുറിച്ചു നമ്മള്‍
ഗണിച്ചുകൊണ്ടിരിക്കുന്നത്. ചലമൊഴുകുന്ന ഇടങ്ങളില്‍ എന്ത് സുഗന്തം?
എന്നിട്ടും തന്‍റെ ചുംബനം കൊണ്ട് ഈ മനുഷ്യന്‍, അവരുടെ ജീവിതത്തിനു
സുഗന്ധമുണ്ടെന്നു കാണിച്ചുകൊടുക്കാന്‍ പോവുകയാണ്. അങ്ങനെ ഓരോരുത്തരെയും
ചുംബിച്ചു ചുംബിച്ചു ചെല്ലുമ്പോള്‍ ഒരു കുഷ്ടരോഗി ഉറക്കെ വാവിട്ടു
നിലവിളിച്ചുകൊണ്ട് ഫ്രാന്‍സിസിനോട് പറയുന്നുണ്ട്. “You smell Christ, You
smell Christ”, - “നിനക്ക് ക്രിസ്തുവിന്‍റെ ഗന്ധമാണ്”.
വൈദിക പരിശീലനം ആരംഭിച്ചകാലം മുതലേ ഞങ്ങള്‍ സ്ഥിരമായി കേള്‍ക്കുന്നതും, മനപ്പാOമാക്കാന്‍ ശ്രമിക്കുന്നതുമായ ഒരു ലാറ്റിന്‍ പദമാണ് “Priest, Alter Christus”. - വൈദികന്‍, മറ്റൊരു ക്രിസ്തുവാണ് - ‘ക്രിസ്തുവിനെ അനുകരിക്കുക’, ‘ക്രിസ്തുവിന്റെ മനോഭാവം സ്വന്തമാക്കുക’, ഇവയെല്ലാം സ്ഥിരമായി കേള്‍ക്കുന്ന കോണ്‍ഫറന്‍സ് ടോപ്പിക്കുകള്‍. ഒരു നിമിഷം സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ എന്നെ തന്നെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഉള്ളിലുയര്‍ന്ന ചോദ്യത്തിനു മുമ്പില്‍ വല്ലാതെ വിറങ്ങലിച്ചുനിന്നുപോയി. ഒരു നിമിഷം ഞാന്‍ എന്നോട് തന്നെ ചോദിച്ചു: ‘ക്രിസ്തുവിനെയാണ് ഞാന്‍ അനുഗമിക്കുന്നതെങ്കില്‍, അവനു വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നതെങ്കില്‍, എനിക്കും വേണ്ടേ എന്‍റെ ജീവിതത്തില്‍ അവന്‍റെ ഗന്ധം?’ ക്രിസ്തുവിന്‍റെ പുരോഹിതനായിട്ടു ഇന്നേക്ക് രണ്ടു വര്‍ഷവും, ആറു മാസവും തികയുന്നു. ഈ കുറഞ്ഞ കാലയളവില്‍ ഏതാണ്ട് ആയിരത്തോളം കുര്‍ബ്ബാനകള്‍ ഞാന്‍ അര്‍പ്പിച്ചു. അതുപോലെ തന്നെ മറ്റു കൂദാശകളും പരികര്‍മ്മം ചെയ്തു. ഇക്കണ്ട കാലം മുഴുവന്‍ പറഞ്ഞതും, പാടിയതും, എഴുതിയതും എല്ലാം നസ്രത്തിലെ ആ തച്ഛനെപ്പറ്റി തന്നെ. എന്നിട്ടും എന്തേ, എന്‍റെ ജീവിതത്തിനു ക്രിസ്തുവിന്‍റെ ഈ സുഗന്ധം ഇല്ലാതെ പോകുന്നു? “ക്രൈസ്റ്റ് ഈസ് മൈ ബെസ്റ്റ് ഇന്നെര്‍ പോസ്സിബിലിറ്റി”, എന്ന ബോബ്ബ്യച്ചന്റെ ഓര്‍മ്മപ്പെടുത്തല്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചിട്ടും, എന്തേ ക്രിസ്തുവിന്റെ മനോഭാവങ്ങളും സമീപനങ്ങളും എന്‍റെതുമായി പൊരുത്തപ്പെടാതെപോകുന്നു?? എന്‍റെ വാക്കുകള്‍ക്കും ചര്യകള്‍ക്കും എന്തേ, അവന്‍റെ സുഗന്ധമില്ലാതെ പോകുന്നു??

‘You are the Aroma of Christ – നിങ്ങള്‍ ക്രിസ്തുവിന്‍റെ പരിമളമാണ്’ (2
കോറി 2, 15). പൌലോസിന്‍റെ എത്ര ഭംഗിയുള്ള വാക്കുകള്‍?? ദൈവമേ, വേറൊന്നും
വേണ്ട. ഈ ജീവിതത്തിനു ക്രിസ്തുവിന്‍റെ സുഗന്ധമൊന്നും ഇല്ലെങ്കിലും
ദുര്‍ഗന്ധം വമിക്കല്ലേ എന്ന പ്രാര്‍ത്ഥന മാത്രം....
No comments:
Post a Comment