Saturday, August 1, 2015

"എന്നെ അനുഗ്രഹിക്കാതെ കടന്നു പോകാൻ ഞാൻ നിന്നെ അനുവദിക്കില്ല....."



നസ്രത്തിലെ തച്ചനായ എന്റെ ബോസ്സിനോടൊപ്പം പൗരോഹിത്യ ശുശൂഷയിൽ നടത്തം ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു. കുട്ടികളുമായുള്ള ഒരു നീണ്ട യാത്ര ഉള്ളതിനാൽ രാവിലത്തെ ദിവ്യബലിയർപ്പണം തനിച്ചായിരുന്നു. ഉൽപ്പത്തി 32, യാക്കോബും ദൂതനുമായുള്ള മൽപ്പിടുത്തത്തെക്കുറിച്ചുള്ള ഭാഗമായിരുന്നു ഒന്നാം വായന. യാക്കോബിന്റെ വാക്കുകൾ ഹൃദയത്തെ വല്ലാതെ തൊട്ടു. "എന്നെ അനുഗ്രഹിക്കാതെ കടന്നു പോകാൻ ഞാൻ നിന്നെ അനുവദിക്കില്ല....."

ദൈവമേ, അനുഗ്രഹങ്ങളുടെ ഒരു പെരുമഴയായിരുന്നല്ലോ ഈ കഴിഞ്ഞ മൂന്ന് വർഷക്കാലം. അർഹിക്കാത്ത സ്നേഹവും പരിഗണനയും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ന്നും വ്യക്തികളിൽ നിന്നുമൊക്കെ നീ എനിക്കുവേണ്ടി ഒരുക്കുകയായിരുന്നല്ലോ! സ്നേഹാനുഭവങ്ങൾക്കൊപ്പം എന്നെ എളിമപ്പെടുത്താൻ ചില മുള്ളനുഭവങ്ങളും നീ എനിക്ക്‌ നൽകി.  ഒരുവൻ തന്റെ ഗുരുവിനെ ഗൗരവമായി എടുക്കുമ്പോൾ, ആ ഗുരു അവനേയും ഗൗരവമായി എടുക്കുന്നു, അവനു വേണ്ടി എല്ലാം ക്രമീകരിക്കുന്നു", എന്ന ബോബ്ബിയന്റെ വാക്കുകൾ ഓർത്തു പോകുന്നു ഈ നിമിഷം. ഞാൻ എന്റെ ഗുരുവിനെ എത്രമാത്രം ഗൗരവമായിട്ടെടുത്തിട്ടുണ്ട് എന്ന ആത്മശോദനക്കു മുമ്പിൽ വല്ലാതെ പതറുന്നുണ്ട്. പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്. നസ്രത്തിലെ തച്ചനായ എന്റെ ആ സ്നേഹിതൻ എന്നെ ഗൗരവമായിത്തന്നെ എടുത്തിരിക്കുന്നു. ഈ ജീവിതകാലം മുഴുവൻ അർത്ഥപൂർണ്ണമായി ജീവിച്ചു തീർക്കാൻ ഈ ഒരു ഉറപ്പ് മാത്രം മതിയെന്ന് തോന്നുന്നുദൈവമേ, നീണ്ട പ്രാർത്ഥനകൾക്ക് വലിയ സ്കോപ്പ് ഉണ്ടെന്ന് തോന്നുന്നില്ല ഇന്നേ ദിനത്തിൽ. മൂന്ന് വർഷങ്ങൾക്കു മുമ്പ് ഇത്തരമൊരു സുദിനത്തിൽ ഉരുവിട്ട അതേ പ്രാർത്ഥന, കൂടുതൽ ആത്മവിശ്വാസത്തോടും ധൈര്യത്തോടുംകൂടി വീണ്ടുംആവർത്തിക്കട്ടെ.  "ഇനിയൊരു ജൻമം കൂടിയുണ്ടെങ്കിൽ അതും നിന്റെ ശുശ്രൂഷയിൽ തന്നെയായിരിക്കണെ എന്നുള്ളതാണ് ഇന്നേ ദിനത്തിലെ എന്റെ പ്രാർത്ഥന".  ദൈവമെ, കൈകളിൽ ഉള്ളത് നിറയെ ഫ്രാഗ്മെൻസ് മാത്രമാണ്. അപൂർണ്ണമായ സ്റ്റേനത്തിന്റേയും, തെറ്റിപ്പോയ പ്രാർത്ഥനകളുടേയും, തകർന്നു പോയ ബന്ദങ്ങളുടേയും എല്ലാം ഫ്രാഗ്മെൻസ്. എന്നാൽ എന്റെ ഫ്രാഗ്മെൻസിൽ നിന്നും ആയിരങ്ങെളെ ഊട്ടാൻ കെൽപ്പുള്ള എന്റെ ഗുരുവിൽ വിശ്വാസമർപ്പിച്ചു കൊണ്ട്...






No comments:

Post a Comment