Saturday, December 23, 2017

സ്റ്റാർ ആകാൻ തന്നെയാണ് നമ്മുടെ വിളി.. ഒരു ക്രിസ്തുമസ് സ്റ്റാർ.

ക്രിസ്തുമസ് ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിന് മുമ്പ് ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ് സന്ദേശത്തിലെ ഏതാനും വരികൾ ഓർക്കുന്നത് ഉചിതമായിരിക്കും. "നിന്റെ ആത്മാവിൽ ക്രിസ്തു പിറക്കുന്ന നിമിഷങ്ങളിലെല്ലാം നീ തന്നെയ ത്രെ ക്രിസ്തുമസ്. നൻമകളാൽ സ്വയം അലംകൃതമാകുമ്പോൾ ക്രിസ്തുമസ് അലങ്കാരങ്ങളും നീ തന്നെയാകുന്നു. ലോകത്തിന് ശാന്തിയും നീതിയും സ്നേഹവും അറിയിക്കുമ്പോൾ നീ തന്നെയാകും മാലാഖ. നിന്റെ കൈവശമുള്ളതിൽ ഏറ്റവും നല്ലത് അവനർപ്പിക്കുമ്പോൾ ജ്ഞാനികളായ രാജാക്കൻമാരും നീ തന്നെയാകും. പക്ഷെ ശരിക്കും punch line ആ ഒരൊറ്റ വരിയാണ്. "The Christmas Star is You". When you lead someone to meet the Lord, You yourself become the Christmas Star. നിന്റെ ജീവിത സാക്ഷ്യം കൊണ്ട് ഒരാളെയെങ്കിലും നീ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നെങ്കിൽ നീ തന്നെ ഒരു ക്രിസ്തുമസ് നക്ഷത്രമായി മാറുന്നു. ഇതോടൊപ്പം കാൾ സാഗന്റെ പ്രസിദ്ധമായ വരികൾ കൂട്ടി വായിക്കുമ്പോൾ കാര്യങ്ങൾക്ക് കുറച്ചു കൂടി വ്യക്തത ലഭിക്കുന്നു. "The nitrogen in our DNA, the calcium in our teeth, the iron in our blood, the carbon in our apple pies were made in the interiors of collapsing stars. We are made of Star stuff. "ദൈവമെ, ഉള്ളു പൊള്ളയായ കൂറ്റൻ നക്ഷത്രങ്ങൾ ഉണ്ടാക്കാനും അവയെ അലങ്കരിക്കാനുമുള്ള എന്റെ തത്രപ്പാടിൽ ഒരു നക്ഷത്രമാകാനുള്ള ആ ഒരു ക്ഷണത്തെ ഒരു മാത്രയെങ്കിലും ഗൗനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രാർത്ഥനയാണ് ഈ രാവിൽ! വാൽക്കഷണം: അപ്പോൾ പറഞ്ഞു വരുമ്പോൾ സിനിമയിലെ ആ ടൈറ്റില് നമ്മുടെ മമ്മുക്കക്ക് മാത്രമല്ലാട്ടോ, നമുക്കോരുരുത്തർക്കും നല്ലവണ്ണം ചേരും. "പുളളിക്കാരൻ സ്റ്റാറാ". അതെ സഖാവെ, സ്റ്റാർ ആകാൻ തന്നെയാണ് നമ്മുടെ വിളി.. ഒരു ക്രിസ്തുമസ് സ്റ്റാർ.

No comments:

Post a Comment