Friday, November 10, 2017

കര്‍ത്താവേ ഒന്ന് നടക്കാം, കുറച്ച് പറയാന്‍ ഉണ്ട്‌!

ഫ്രാൻസിസ്‌ എന്ന സഹൊദരൻ എഴുതിയ കുരിപ്പ്‌. ഒത്തിരി ഇഷ്ടപെട്ടു. അയച്ചു തന്ന ആനിസ്‌ ചെച്ചിക്കു പ്രത്യെകം നന്നി. Anice Mathew. കുരെ കാലമായി കൊണ്ടുനദക്കുന്ന ഒരാഗ്രഹമുണ്ട്‌. ഉള്ളിന്റെ ഉള്ളില്‍ ഇപ്പോഴും ആ ഒരൊറ്റ ചിന്ത പൊടിപിടിച്ച് കിടക്കുന്നുണ്ട്....എത്ര തവണ ഇടറിയാലും...പതറിയാലും...വീണാലും....അവനെപ്പൊലെ ആകണം...ഒരു ദിവസമെങ്കില്‍ ഒരു ദിവസം അവൻ സ്നെഹിച്ചതുപൊലെ സ്നേഹിക്കണം.... കര്‍ത്താവേ ഒന്ന് നടക്കാം, കുറച്ച് പറയാന്‍ ഉണ്ട്‌! നിന്നെ മനസ്സിലാക്കാന്‍ തുടങ്ങിയ സമയത്തെ ഞാന്‍ പ്രാകാന്‍ തുടങ്ങിയിരിക്കുന്നു. എന്ന് തുടങ്ങിയാണ് നീ എന്നെ സ്വാധിനിക്കാന്‍ ആരംഭിച്ചത്? അറിയില്ല, പക്ഷെ ഒരു കാര്യം ഉറപ്പാണ്...നിന്നെ അറിഞ്ഞ നാള്‍ മുതല്‍ ഞാന്‍ ചെയ്തതെല്ലാം നിന്നെപ്പോലെ ആയിത്തീരാന്‍ വേണ്ടിയായിരുന്നു....അന്ന് തുടങ്ങിയതാണ്‌ എന്‍റെ ഹൃദയത്തിലെ യുദ്ധം...നന്മയും തിന്മയും തമ്മിലുള്ള യുദ്ധം.
മുഖം മൂടി ധരിച്ച് പെരുമാറുന്നവരെ ഹൃദയം കൊണ്ട് സ്നേഹിച്ചതും...കോമാളി എന്ന് മറ്റുള്ളവര്‍ കരുതും എന്നറിഞ്ഞിട്ടും അവരുടെ മുഖത്തെ ചിരിക്കുവേണ്ടി മാത്രം വേഷം കെട്ടിയതും....ഓടിക്കിതച്ച് അവശനായ ഞാന്‍ ഒന്നിരിക്കാന്‍ കാത്ത്നില്‍ക്കുമ്പോള്‍, ഇരിക്കാമായിരുന്ന സീറ്റ്‌ അടുത്ത് നിന്നവന് വേണ്ടി മാറിക്കൊടുത്തതും നീ പറഞ്ഞിട്ടായിരുന്നു... അതിരാവിലെ വീട്ടില്‍ വന്നുകയറിയ ആ ഭിക്ഷക്കരിയമ്മയ്ക്ക് കയ്യില്‍ തടഞ്ഞ രണ്ട് രൂപ തുട്ടിന് പകരം പത്ത് രൂപ വെച്ചുനീട്ടിയതും...അതിനവര്‍ തന്ന വെറ്റിലക്കറ പുരണ്ട ചുംബനം നിന്‍റെ തന്നെ ചുംബനമാണ് എന്ന് കരുതി കൈ കൂപ്പിയതും നിന്നെ അറിഞ്ഞതില്പിന്നെയാണ്. നുരഞ്ഞ് പൊങ്ങുന്ന ശരീരത്തിന്‍റെ തൃഷ്ണകള്‍ക്ക് മുന്നില്‍ അവള്‍ വഴങ്ങും എന്നറിഞ്ഞിട്ടും ഒരു സ്പര്‍ശനം കൊണ്ട് പോലും അവളെ അശുദ്ധമാക്കാതെ മുഖം തിരിച്ചതും നിന്നെ ഓര്‍ത്തിട്ടായിരുന്നു....നിനക്ക് വേണ്ടിയായിരുന്നു....പക്ഷെ തിരികെ കിട്ടിയത് മുഴുവന്‍ പരിക്കുകളാണ്....നിന്‍റെ ശരീരത്തിലെന്നപോലെ എന്‍റെ ഹൃദയം മുഴുവന്‍ പരിക്കുകളാണ്....ഇങ്ങോട്ട് വന്നുകയറിയ സുഖങ്ങള്‍ വേണ്ടാന്നുവെച്ച നീ മണ്ടനാണ് എന്ന് ആളുകള്‍ പറഞ്ഞപ്പോള്‍.......മറ്റുള്ളവരെ ചിരിപ്പിക്കാന്‍ നീ കോമാളിത്തരങ്ങള്‍ കാണിയ്ക്കുമ്പോള്‍ അവര്‍ക്ക് നിന്നെ വില ഉണ്ടാകില്ല എന്ന് പറഞ്ഞപ്പോള്‍....വെട്ടിപിടിക്കാവുന്ന നേട്ടങ്ങള്‍ മറ്റൊരാള്‍ക്ക് നഷ്ടം ഉണ്ടാക്കിയിട്ടാകരുത് എന്ന് കരുതി മാറി നിന്നത് ‘ശുദ്ധ മണ്ടത്തരം’ എന്ന് എല്ലാരും പറഞ്ഞപ്പോള്‍, .മനസ്സ് മുഴുവന്‍ അത്യാഗ്രഹവും ആസക്തിയും കൊണ്ട് നടന്നിട്ട്, പുറത്ത് നല്ല പിള്ള ചമഞ്ഞിട്ട് എന്ത് കാര്യം എന്ന ചോദ്യം കൂടി കേട്ടപ്പോള്‍...എനിക്ക് മടുത്ത് തുടങ്ങി....താങ്ങാനാകാതെ, നിന്നെ തള്ളിപ്പറഞ്ഞ്‌ ഞാന്‍ എന്‍റെ വഴിക്ക് നടന്നുതുടങ്ങി....ഇന്നിപ്പോള്‍ എനിക്ക് എത്തിപിടിക്കാന്‍ ആകാത്ത ഒരു ആദര്‍ശമാണ് ക്രിസ്തു നീ...നമ്മള്‍ തമ്മില്‍ ഇപ്പൊ നല്ല അകലം ഉണ്ട്...അതാ ഒന്ന് നടക്കാന്‍ വിളിച്ചത്.... നിന്നെപ്പോലെ ചങ്കൂറ്റത്തോടെ സഹനങ്ങളെ നേരിടാന്‍ എനിക്കറിയില്ല...നെഞ്ചില്‍ കുത്തിയവന് കാഴ്ച്ചകൊടുക്കാന്‍ മാത്രം നിനക്കുള്ള ഹൃദയവലിപ്പം എനിക്കില്ല....മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞവനെ ഒരു നോട്ടം കൊണ്ട് മാനസാന്തരപ്പെടുത്തനുള്ള വിശുദ്ധി എന്‍റെ കണ്ണുകള്‍ക്ക് ഇല്ല....സത്യം പറയാലോ, കുറെ അങ്ങകന്നുപോയെങ്കിലും ...ഉള്ളിന്‍റെ ഉള്ളില്‍ ഇപ്പോഴും ആ ഒരൊറ്റ ചിന്ത പൊടിപിടിച്ച് കിടക്കുന്നുണ്ട്....എത്ര തവണ ഇടറിയാലും...പതറിയാലും...വീണാലും....നിന്നെപ്പോലെ ആകണം...ഒരു ദിവസമെങ്കില്‍ ഒരു ദിവസം....നീ സ്നേഹിച്ചത് പോലെ സ്നേഹിക്കണം. ബോബി അച്ചന്‍റെ ഒരു പ്രസംഗത്തില്‍ കേട്ടപോലെ... "ഇവിടുത്തെ കലാപരിപാടിയൊക്കെ അവസാനിപ്പിച്ച് എന്‍റെ ആത്മാവുമായി നിന്‍റെ കവാടത്തില്‍ വന്ന് മുട്ടുമ്പോള്‍ നീ എന്നോട് ചോദിക്കും ‘ആരാണ് പുറത്ത് നില്‍ക്കുന്നതെന്ന്’ എന്‍റെ ആഗ്രഹാമിതാണ് ദൈവമേ....അന്നെനിക്ക് പറയണം....പുറത്ത് നില്‍ക്കുന്നത് നീ തന്നെയാണ്.. അല്ലെങ്കില്‍ ...നിന്നെപോലെ ആകാന്‍ ശ്രമിച്ചിട്ടു തോറ്റുപോയ ഒരുവനാണ്

No comments:

Post a Comment