"ഓരോ ബലിയും ഓരോരുത്തരെയും ഇനി പൊള്ളിച്ചുതുടങ്ങും!!"
അതെ, പൊള്ളിച്ചു തുടങ്ങണം.... ഞാൻ ഇപ്പോൾ എത്യോപ്യയിലാണ്.
ഇവിടുത്തെ എത്യോപ്യൻ കുര്ബാന ക്രമത്തിൽ,
വിശുദ്ധ കുര്ബ്ബാനയെ വിളിക്കുന്നത് "തീകട്ട", "തീകനൽ" എന്നര്ഥം വരുന്ന ഒരു പദമാണ്.
എത്രയോ അര്തവത്തായ ഒരു പദമാണിത്.
ഈ സ്നേഹത്തിന്റെ കൂദാശയെ ഒരു മാത്രയെങ്കിലും ഗൌരവമായിട്ടെടുത്തിരുന്നെങ്കിൽ
എത്രയോ ഗാഡമായ ഒരു ശുദ്ധീകരണ അനുഭവം അത് നമുക്ക് സമ്മാനിക്കുമായിരുന്നു??
നമ്മുടെ പൊള്ളത്തരങ്ങളും, കന്നത്തരങ്ങളും, സ്നേഹരാഹിത്യങ്ങളും എത്ര മാത്രം അത് നമുക്ക് വെളിപ്പെടുത്തിത്തരുമായിരുന്നു?? എന്നിട്ടും, കാലാകാലങ്ങളായി നാം അനുഷ്ടിച്ചു വരുന്ന നമ്മുടെ വി. കുര്ബ്ബാന ആചരണങ്ങൾ നമ്മെ ആരെയും പൊള്ളിക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി!!
Little insights from daily happenings; the thoughts that strike me in my day-to-day life. Hoping that these would help someone else too. As I and You are journeying towards the same Direction, I believe that there is always something that we can share in common to make our lives a little better.
Friday, November 29, 2013
Monday, November 11, 2013
ഒഷോയും ബുധനും ക്രിസ്തുവും
ഓഷോയുടെ വാക്കുകളിൽ
ബുദ്ധനും ക്രിസ്തുവും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു. ഓര്മ്മക്കായ്
എനിക്കെന്തെങ്കിലും തരിക, ആനന്ദൻ ബുധന്നോട് ആവശ്യപ്പെട്ടു. പിരിയുമ്പോൾ
ഒരു മുല്ലപ്പൂവെടുത്തു അവന്റെ കരങ്ങളിൽ കൊടുത്തു. "ഇത് സൂക്ഷികുക".
ബുദ്ധന്റെ മനസ്സിന്റെ സുഗന്ധം പോലെ ആ മുല്ലപ്പൂവിന്റെ സൌരഭ്യം ആനന്ദന്റെ
കൂടെ... പ്രഭാധത്തിൽ, മധ്യാനത്തിൽ, സന്ധ്യയിൽ....പിന്നെടെപ്പോഴോ ആ
മുല്ലപ്പൂവ് വാടി. പതുക്കെ പതുക്കെ ആനന്ദന്റെ മനസ്സില്നിന്നു ബുദ്ധന്റെ
ഓര്മ്മകളും.
വിശ്വാസം
അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയിൽ
ഫലങ്ങളില്ലെങ്കിലും, ഒലിവു മരത്തിൽ കായ്കൾ ഇല്ലാതായാലും, വയലുകളിൽ ധാന്യം
വിളയുന്നില്ലെങ്കിലും അട്ടിന്കൂട്ടം ആലയിൽ അറ്റുപോയാലും കന്നുകാലികൾ
തൊഴുത്തിൽ ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും. എന്റെ രക്ഷകനായ
ദൈവത്തിൽ ഞാൻ സന്തോഷിക്കും എന്തെന്നാൽ കര്ത്താവായ ദൈവമാണ് എന്റെ ബലം
(ഹബക്കുക്ക് 3:17 - 18).
Thursday, November 7, 2013
പൌലോസിന്റെ മുള്ളും സ്തോത്രഗീതവും!!
പൌലോസിന്റെ മുള്ളിനെ ധ്യാനിച്ചപ്പോഴാണ് പൌലോസിന്റെ മഗ്നിഫികാത്ത് ശ്രധയിൽ
പെട്ടത്. അതെ, ഹന്നയും മേരിയും പോലെ പൌലോസും പാടുന്നുണ്ട് ഒരു
സ്തോത്രഗീതം, "പൌലോസിന്റെ മഗ്നിഫിക്കാത്ത്". 2 കോറിന്തോസ് 12, 9: "ഞാൻ
പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രസംസിക്കും". നോക്കണം,
തന്റെ ശിഷ്യ്ത്വ പരിപൂർണതയിൽ കളങ്കമായിരുന്ന ആ മുള്ളിനെ എടുത്തു മാറ്റണേ
എന്ന് കരഞ്ഞപെക്ഷിച്ചവനാണ് പൌലോസ്.
Friday, November 1, 2013
Subscribe to:
Posts (Atom)