“
അച്ചാ, പാട്ടു പാടാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. പള്ളിയിലൊക്കെ അത്യാവശ്യം
പാടാറുണ്ട്. പിന്നെ ഇവിടെ വന്നതിനു ശേഷം മലയാളി സമാജത്തില്‍ ഒക്കെ
പോകാറുണ്ട്. പക്ഷെ സിനിമ പാട്ടൊക്കെ പാടുമ്പോള്‍ വല്ലാത്ത കുറ്റബോധം
തോന്നുന്നു. ഈശോക്ക് ഇതൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു ഭയം. അതിനാല്‍ കുറെ
കാലമായി പാടാനും ഡാന്‍സ് കളിക്കാനും ഒന്നും പോകാറില്ല”. കുറച്ചു
ദിവസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കിലെ ഒരു കൂട്ടുകാരി പങ്കുവച്ച അനുഭവമാണ്
ഇത്. എന്ത് പറയണം എന്ന് വിചാരിച്ചപ്പോള്‍ മനസ്സിലേക്ക് ഉടനെ വന്നത്
ബിജുഅച്ചന്‍ വരച്ച ‘ചിരിക്കുന്ന ഈശോയുടെ’ ഈ ചിത്രമാണ്.
ഇവിടെ എത്യോപ്പ്യയില്‍ ഞങ്ങള്‍ക്ക് നൊയമ്പ് കാലം ഇനിയും ആരംഭിച്ചിട്ടില്ല.
എത്യോപ്പ്യയിലെ കോപ്റ്റിക്ക് കലണ്ടര്‍ പ്രകാരം വിഭൂതി ഈ വരുന്ന
ബുദ്ധനാഴ്ച്ചയാണ്. അതിനാല്‍ നാളെ ഓര്‍ഡിനറി ടൈം ആറാം ഞായറാഴ്ച്ചയാണ്. യേശു
ഒരു കുഷ്ടരോഗിയെ സുഘപ്പെടുത്തുന്നതാണ് സുവിശേഷഭാഗം. പ്രസംഗം
ഒരുങ്ങുന്നതിന്‍റെ ഭാഗമായി കുറച്ചു നേരം കണ്ണും പൂട്ടിയിരുന്നപ്പോള്‍
മനസ്സില്‍ വന്നത് ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തില്‍ നിന്നുള്ള ആ കൊച്ചു
സംഭവമാണ്.ഫ്രാന്‍സിസ് തന്‍റെ
മാനസാന്തര അനുഭവത്തിലേക്ക് വന്ന നാളുകളില്‍ കുഷ്ടരോഗികളെയൊക്കെ
ചുംബിക്കാന്‍ ധൈര്യപ്പെടുകയാണ്.... ഒരു കാലത്ത് അവരെ കാണുന്നത് പോലും
വല്ലാത്ത ചദുര്‍ത്തിയായിരുന്നു ഫ്രാന്‍സിസിന്. ദുര്‍ഗന്തമുള്ള
മനുഷ്യരെന്നൊക്കെയാണല്ലോ കാലാകാലങ്ങളായിട്ട് ആ മനുഷ്യരെക്കുറിച്ചു നമ്മള്‍
ഗണിച്ചുകൊണ്ടിരിക്കുന്നത്. ചലമൊഴുകുന്ന ഇടങ്ങളില്‍ എന്ത് സുഗന്തം?
എന്നിട്ടും തന്‍റെ ചുംബനം കൊണ്ട് ഈ മനുഷ്യന്‍, അവരുടെ ജീവിതത്തിനു
സുഗന്ധമുണ്ടെന്നു കാണിച്ചുകൊടുക്കാന്‍ പോവുകയാണ്. അങ്ങനെ ഓരോരുത്തരെയും
ചുംബിച്ചു ചുംബിച്ചു ചെല്ലുമ്പോള്‍ ഒരു കുഷ്ടരോഗി ഉറക്കെ വാവിട്ടു
നിലവിളിച്ചുകൊണ്ട് ഫ്രാന്‍സിസിനോട് പറയുന്നുണ്ട്. “You smell Christ, You
smell Christ”, - “നിനക്ക് ക്രിസ്തുവിന്‍റെ ഗന്ധമാണ്”.