Monday, December 22, 2014

ചില ക്രിസ്തുമസ് വിചാരങ്ങള്‍!


നല്ലവരായ എന്റെ ഫേസ്ബുക്ക് കൂട്ടുകാരോട് ഒരു ചെറിയ അഭ്യര്‍ത്തന: ദയവായി നമ്മുടെ കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കുക, ക്രിസ്തുമസ്സ് സാന്താക്ലോസിന്റെ പിറന്നാളല്ല, മറിച്ച് ജീസസിന്റെ പിറന്നാള്‍ ആണെന്ന്. ഈ ദിവസങ്ങളില്‍ നിരുപദ്രവമായ ചില ഫോട്ടോകള്‍ എന്റെ കൂട്ടുകാര്‍ പോസ്റ്റ്‌ ചെയ്തു കണ്ടു. മിക്കതും തങ്ങളുടെ കുഞ്ഞുങ്ങളെ ഒരു ക്രിസ്തുമസ്സ് ട്രീക്കു ചുറ്റും ഇരുത്തി, “Waiting for Santa”, “Santa is coming with gifts” എന്നൊക്കെ ഉള്ള ചില അടിക്കുറിപ്പുകളുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. സങ്കടം തോന്നിപ്പോയി! എന്ന് മുതലാണ് ക്രിസ്തുമസ് നമുക്ക് സാന്താക്ലോസ്സിന്റെ പിറന്നാളായത്?? കമ്പോളം അത്തരമൊരു സന്ദേശം നല്ലവണ്ണം കൊട്ടിഘോഷിക്കുന്നുണ്ട്. അതില്‍ നമ്മള്‍ കൂടി പങ്കുകാരായാലോ?? ഈ ക്രിസ്തുമസ്സിനെങ്കിലും ക്രിസ്തു നമുക്ക് മിസ്സാകാതിരിക്കട്ടെ.

''എനിക്കു യേശുവിന്റെ ഒരു ചിത്രം വേണം. പേഴ്‌സില്‍ സൂക്ഷിക്കാനാണ്.''



ഏതാണ്ട് ഒരു വര്ഷം മുoമ്പ്‌ എഴുതിയ കുറിപ്പാണ്. എന്നാല്‍ ഇന്ന് യാദൃശചികമായി അത് വീണ്ടും വായിക്കാന്‍ ഇടയായി. അന്നത്തെപ്പോലെ ഇന്നും എന്റെ കണ്ണുനിറഞ്ഞു. അതിനാല്‍ ആ കുറിപ്പ് വീണ്ടും റിപോസ്റ്റ് ചെയ്യുന്നു.
ഒരിക്കല്‍ ട്രെയിനിലെ ടിക്കറ്റ് പരിശോധകന് കംപാര്‍ട്ട്‌മെന്റില്‍ നിന്നും ഒരു കീറിയ പേഴ്‌സ് ലഭിച്ചു. ആരുടേതാണ് അതെന്നറിയാന്‍ പേഴ്‌സ് തുറന്നുനോക്കി. കുറച്ചു ചില്ലറ തുട്ടുകളും യേശുവിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. ആ പേഴ്‌സ് ഉയര്‍ത്തിപ്പിടിച്ച് അയാള്‍ യാത്രക്കാരോട് ചോദിച്ചു: ആരുടേതാണീ പേഴ്‌സ്? ഏതാണ്ട് 80 വയസുപ്രായം തോന്നിക്കുന്ന വൃദ്ധന്‍ പറഞ്ഞു: ''സര്‍ അതെന്റേതാണ്. ദയവായി എനിക്കു തിരിച്ചു തരിക.'' ''ഇത് താങ്കളുടേതാണെന്നതിന് എന്താണ് തെളിവ്?'' ടിക്കറ്റ് പരിശോധകന്‍ ചോദിച്ചു. ഒരു പുഞ്ചിരിയോടെ വൃദ്ധന്‍ പറഞ്ഞു: ''അതിലൊരു പടമുണ്ട്- യേശുക്രിസ്തുവിന്റെ പടം.'' എന്നാല്‍, പരിശോധകന്‍ പേഴ്‌സ് കൊടുത്തില്ല. ''ആര്‍ക്കുവേണമെങ്കിലും യേശുവിന്റെ പടം പേഴ്‌സില്‍ സൂക്ഷിക്കാം. അതില്‍ എന്ത് പ്രത്യേകതയാണുള്ളത്? എന്തുകൊണ്ട് നിങ്ങളുടെ പടം പേഴ്‌സില്‍ സൂക്ഷിക്കുന്നില്ല?''