ക്രിസ്തുമസ് ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിന് മുമ്പ് ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ് സന്ദേശത്തിലെ ഏതാനും വരികൾ ഓർക്കുന്നത് ഉചിതമായിരിക്കും.
"നിന്റെ ആത്മാവിൽ ക്രിസ്തു പിറക്കുന്ന നിമിഷങ്ങളിലെല്ലാം നീ തന്നെയ ത്രെ ക്രിസ്തുമസ്.
നൻമകളാൽ സ്വയം അലംകൃതമാകുമ്പോൾ ക്രിസ്തുമസ് അലങ്കാരങ്ങളും നീ തന്നെയാകുന്നു.
ലോകത്തിന് ശാന്തിയും നീതിയും സ്നേഹവും അറിയിക്കുമ്പോൾ നീ തന്നെയാകും മാലാഖ.
നിന്റെ കൈവശമുള്ളതിൽ ഏറ്റവും നല്ലത് അവനർപ്പിക്കുമ്പോൾ ജ്ഞാനികളായ രാജാക്കൻമാരും നീ തന്നെയാകും.
പക്ഷെ ശരിക്കും punch line ആ ഒരൊറ്റ വരിയാണ്. "The Christmas Star is You". When you lead someone to meet the Lord, You yourself become the Christmas Star.
നിന്റെ ജീവിത സാക്ഷ്യം കൊണ്ട് ഒരാളെയെങ്കിലും നീ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നെങ്കിൽ നീ തന്നെ ഒരു ക്രിസ്തുമസ് നക്ഷത്രമായി മാറുന്നു.
ഇതോടൊപ്പം കാൾ സാഗന്റെ പ്രസിദ്ധമായ വരികൾ കൂട്ടി വായിക്കുമ്പോൾ കാര്യങ്ങൾക്ക് കുറച്ചു കൂടി വ്യക്തത ലഭിക്കുന്നു.
"The nitrogen in our DNA, the calcium in our teeth, the iron in our blood, the carbon in our apple pies were made in the interiors of collapsing stars. We are made of Star stuff.
"ദൈവമെ, ഉള്ളു പൊള്ളയായ കൂറ്റൻ നക്ഷത്രങ്ങൾ ഉണ്ടാക്കാനും അവയെ അലങ്കരിക്കാനുമുള്ള എന്റെ തത്രപ്പാടിൽ ഒരു നക്ഷത്രമാകാനുള്ള ആ ഒരു
ക്ഷണത്തെ ഒരു മാത്രയെങ്കിലും ഗൗനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രാർത്ഥനയാണ് ഈ രാവിൽ!
വാൽക്കഷണം: അപ്പോൾ പറഞ്ഞു വരുമ്പോൾ സിനിമയിലെ ആ ടൈറ്റില് നമ്മുടെ മമ്മുക്കക്ക് മാത്രമല്ലാട്ടോ, നമുക്കോരുരുത്തർക്കും നല്ലവണ്ണം ചേരും. "പുളളിക്കാരൻ സ്റ്റാറാ". അതെ സഖാവെ, സ്റ്റാർ ആകാൻ തന്നെയാണ് നമ്മുടെ വിളി.. ഒരു ക്രിസ്തുമസ് സ്റ്റാർ.
Little insights from daily happenings; the thoughts that strike me in my day-to-day life. Hoping that these would help someone else too. As I and You are journeying towards the same Direction, I believe that there is always something that we can share in common to make our lives a little better.
Saturday, December 23, 2017
Monday, December 11, 2017
ശാലോം ഫ്രം എത്യോപ്പിയ
മനുഷ്യാവതാര ചിന്തകളിൽ ആവോളം മനസ്സ് നിറയുന്നുണ്ട് ഈ ദിനങ്ങളിൽ... ഇത്തവണയും ക്രുത്യമായി ലൂയിസ് ചേട്ടൻ അയച്ചുതരുന്ന സഖേറിന്റെ ചിന്തകൾ തന്നെ അതിനു കാരണം. ഈ കഴിഞ്ഞ ദിനങ്ങളിൽ കേട്ട ഒരു ചിന്തയാണ് മനസ്സിൽ വല്ലാത്ത ഒരു നീറ്റലായി ഉടക്കി നിൽക്കുന്നത്. പ്രിയ എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം" എന്ന പുസ്തകത്തിൽ നിന്നുള്ള ഏതാനും വരികളാണ് സഖേർ ധ്യാന വിഷയമാക്കുന്നത്. ദൈവം മനുഷ്യനോട് ചോദിക്കാൻ പോകുന്ന ആ കടുത്ത ചോദ്യം മനസ്സിന് തരുന്ന ഭാരം കുറച്ചൊന്നുമല്ല കേട്ടോ! "ഭൂമിയിൽ ധൂർത്തടിച്ച ലക്ഷക്കണക്കിന് മണിക്കൂറുകൾക്കിടയിൽ സ്വന്തം മനസ്സിന്റേയും ശരീ്രത്തിനേറെയും സുഖത്തിനല്ലാതെ വരും തലമുറക്കായി നീ കൊളുത്തി വച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനുള്ള ഒരു തെളിവ് കാണിച്ചു തരിക....?""ഞാൻ മുഖം കുനിച്ച് നിൽക്കും . ജീവിച്ചിരിക്കുമ്പോൾ അനുഭവിച്ചതിനേക്കാൾ പതിനാറിരട്ടിയെങ്കിലും അപകർഷതാബോധം അപ്പോൾ എന്നെ വിഴുങ്ങുവാൻ തുടങ്ങും. ഞാൻ തിന്നു, കുടിച്ചു, ഭോഗിച്ചു, ജീവിച്ചു ,മരിച്ചു. മുടിയിലെ പേനിനേയും കാട്ടിലെ സിംഹത്തേയും പോലെ. അവക്കിടയിലെ ആയിരം മ്ര്യ ഗജാതികളെ പോലെ. പക്ഷെ മനുഷ്യനെന്ന നിലയിൽ മരണത്തെ അതിജീവിക്കാൻ ഞാൻ എന്ത് ചെയ്തു? ഇല്ല ! എനിക്ക് ഉത്തരമുണ്ടാവുകയില്ല. എന്റെ ഭാണ്ഡം ശൂന്യമായിരിക്കും, എന്റെ ഹൃദയവും." ഒന്നുമില്ല പ്രഭോ " ഞാൻ പറയും. പിന്നെ ചോദ്യമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഒരു വാചകം കൂട്ടിച്ചേർക്കും. 'ഒഴിഞ്ഞ ഹൃദയത്തേക്കാൾ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ല!'വചനം മാംസമായെന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഈ ദിനങ്ങളിൽ എങ്കിലും നമുക്കൊരുത്തരം ഉണ്ടാകണം, അല്ല നാമൊരുത്തരം തന്നെയാകണം സഖാവേ എന്ന സഖേറിന്റെ ഓർമ്മപ്പെടുത്തൽ ഒരു പ്രാർത്ഥനയാക്കി മാറ്റിക്കൊണ്ട് !ശാലോം ഫ്രം എത്യോപ്പിയ !
Subscribe to:
Posts (Atom)