Saturday, April 11, 2015

ഒരു ഈസ്റ്റര്‍ കുറിപ്പ്

എത്യോപ്പ്യയില്‍ ഇന്ന് ഞങ്ങള്‍ക്ക് ദു:ഖവെള്ളി. എത്യോപ്പ്യയിലെ കലണ്ടറിനെപ്പറ്റി മുമ്പൊരിക്കല്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. ഇവിടുത്തെ കോപ്റ്റിക്ക് കലണ്ടര്‍ അനുസരിച്ചു ഞങ്ങള്‍ക്ക് ഈസ്റ്റര്‍ ഈ വരുന്ന ഞായറാഴ്ച്ചയാണ്, 12-04-2015. അതിനാല്‍ ഇന്ന് ദു:ഖവെള്ളി. രാവിലെ 8 മണിക്ക് പള്ളിയില്‍ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍, അവസാനിച്ചത്‌ വൈകീട്ട് 4 മണിക്ക്. തിരുക്കര്‍മ്മങ്ങള്‍ എല്ലാംതന്നെ ഗീസ് ഭാഷയില്‍ ആയിരുന്നതിനാല്‍ കുറേയൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ആദ്യത്തെ പല വായനകളില്‍ പലതവണ ആവര്‍ത്തിച്ചു കേട്ട പേരുകളായിരുന്നു പീറ്ററിന്‍റെയും ജൂഡസിന്‍റെയും.