“എന്തു ചിലവുവരുമെന്ന് കണക്കാക്കി നോക്കാതെ നിനക്കുതരുവാന്‍ എന്നെ അഭ്യസിപ്പിക്കണമേ!”
മാര്‍ ഈവാനിയോസ് പിതാവ് ദിവസവും ചൊല്ലിയിരുന്ന ഒരു പ്രാര്‍ത്ഥന
ശ്രദ്ധയില്‍പ്പെട്ടു ഈ കഴിഞ്ഞ ദിവസങ്ങളില്‍. വളരെ ഹൃദ്ധ്യമായി അനുഭവപ്പെട്ട
ഒരു പ്രാര്‍ത്ഥനയായിരുന്നു അത്. അതിലെ ഒരു വരി ഹൃദയത്തെ വല്ലാതെ ഉലച്ചു.
“എന്തു ചിലവുവരുമെന്ന് കണക്കാക്കി നോക്കാതെ നിനക്കുതരുവാന്‍ എന്നെ
അഭ്യസിപ്പിക്കണമേ!” കുറച്ചു ദിവസങ്ങളായി എഴുതുന്നതും, കണ്ണ് നിറഞ്ഞു
പ്രാര്‍ത്ഥിക്കുന്നതും എല്ലാം അതു മാത്രമാണ്; യാതോരു കണക്കുക്കൂട്ടലുകളുമില്ലാതെ അവനെ സ്നേഹിക്കുവാന്‍!
കണക്കുക്കൂട്ടലുകള്‍ എന്നും മനുഷ്യന് സ്വന്തമായിരുന്നു എന്ന് വേണം
കരുതാന്‍. ഓര്‍മ്മയില്ലേ, പൂര്‍വ്വപിതാവായ അബ്രാമിന്‍റെ ആദ്യത്തെ ആ
ചോദ്യം. “നീ പറയുന്നത് പോലെയൊക്കെ ഞാന്‍ ചെയ്യാം. പക്ഷെ പകരമായി നീ എനിക്ക്
എന്ത് തരും” (ഉല്‍പ്പത്തി 15:2).