Thursday, March 17, 2011

ജീവന്‍


ഇന്ന് രാവിലെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ കുറിപ്പിന് പിന്നില്‍. അസ്ട്രളിയയിലെ ഒരു ദാമ്പതിഗള്‍ക്ക് ജനിച്ച തലച്ചോറിനു കാര്യമായ അഭാഗത ഉള്ള ഒരു കുഞ്ഞിനെ മരിക്കാന്‍ അനുവദിച്ചു കൊണ്ടുള്ള കോടതി വിധിയെപ്പറ്റി പരാമര്‍ശിക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത്. വൈകല്യമുള്ള തങ്ങളുടെ കുഞ്ഞിനെ മരിക്കാന്‍ അനുവധിക്കണമെന്നു അവസ്യപ്പെട്ടുകൊണ്ട് കോടതിയെ സമിപിച്ചതും ഈ മാതാപിതാക്കള്‍ തന്നെ ആയിരുന്നു.  

വായിച്ചപ്പോള്‍ മനസ്സിലൂടെ ഒരു തിയാളി.  കാനഡയില്‍ ഒരു മരം മുരിക്കണമെങ്കില്‍ അനുവാദത്തിനായി കുറഞ്ഞത്‌ രണ്ടു മാസമെങ്കിലും കാത്തിരിക്കണം, എന്നാല്‍ ഒരു പെണ്‍കുട്ടിക്ക് തന്റെ വയറ്റില്‍ വളരുന്ന ഒരു കുഞ്ഞിനെ കൊല്ലണമെങ്കില്‍ ഇരുപതു മിനിട്ട് മതി.  ആരു ജനിക്കണം ആരു ജീവിക്കണം എന്നൊക്കെ തിരുമാനിക്കാന്‍ ആരാ നമ്മളെ ചുമതലപ്പെടുത്തിയത്? ഒരു അണ്ഡവും ബീജവും തമ്മിലുള്ള സംയോഗത്തില്‍നിന്നും  ഒരു ജീവന്‍ ഉണ്ടാകുന്നു എന്നൊക്കെ പറയാം എന്നല്ലാതെ എങ്ങനെ ഒരു മനുഷ്യകുഞ്ഞിനു, എന്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ആയുസ് ഉള്ള ഒരു ഇയാന്‍ പാറ്റക്ക് പോലും ജീവന്‍ കൊടുക്കാന്‍ പറ്റാത്ത പാവം മനുഷ്യരാണ് നമ്മള്‍.  എന്നിട്ടാണ് ഒരാളുടെ ജീവനെയും മരണത്തെയും പറ്റി വിധിതീര്‍പ്പുകള്‍ കല്‍പ്പിക്കുന്നത്. അങ്ങനെ ചിലരൊക്കെ വിധിതീര്‍പ്പുകളില്‍ എത്തിയതിന്റെ അനന്തര ഫലം നമ്മളൊക്കെ കണ്ടതാണ്. അതെ പറഞ്ഞു വരുന്നത് ആ നാസി നേതാവിനെപ്പറ്റി  തന്നെയാണ്.  ഏതാണ്ട് ആറു ലക്ഷത്തോളം യാഹൂധരെയാണ് ഒരൊറ്റ ചിന്താഗതിയുടെ പേരില്‍ കൊന്നൊടുക്കിയത്.  എന്തിന്റെയൊക്കെയോ അപായ സൂചനകള്‍ അല്ലെ ഇതെല്ലം? ഇനിയും ചരിത്രം നമ്മെ ഒന്നും പഠിപ്പിക്കുന്നില്ലേ? 


മേല്‍പ്പറഞ്ഞ പത്രക്കുറിപ്പ് വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ചിലത് ഒന്ന് കുറിച്ചെന്നു മാത്രം!! 

No comments:

Post a Comment